വരുമ്പോള്‍ മലപോലെ... ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ വീഡിയോയുണ്ട്; സോളാറിനെ ചതിച്ചതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടി; തെളിവുകള്‍ കമ്മീഷനു കൈമാറും...

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈയില്‍ തെളിവായുണ്ടെന്നു സരിത എസ് നായര്‍. ടീം സോളാറിനെ ചതിച്ചതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സരിത പറഞ്ഞു.
മലയില്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടതിന്റെ ഡിജിറ്റല്‍ എവിഡന്‍സ് തന്റെ പക്കലുണ്ട്. ശ്രീധരന്‍ നായരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോദൃശ്യങ്ങളാണ് അവയെന്ന് സരിത പറഞ്ഞു.
മൊബൈലില്‍ എടുത്ത ദൃശ്യങ്ങളില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കുന്ന വീഡിയോ തന്റെ കൈയിലുണ്ട്. സോളാര്‍ കമ്മീഷന് മുമ്പാകെ ഇത് ഹാജരാക്കുമെന്നും സരിത പറഞ്ഞു. തന്നെ അറിയില്ല, കണ്ടിട്ടില്ല എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണ്, ആഴ്ചയില്‍ രണ്ടു ദിവസം വീതം കാണുന്നയാളെ എങ്ങനെ മറക്കാനാണെന്ന് സരിത ചോദിച്ചു.
കേസുകളെല്ലാം ഒതുക്കിത്തീര്‍ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. തന്റെ അമ്മയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. സോളാര്‍ പദ്ധതിക്ക് വേണ്ടി പിരിച്ചെടുത്ത തുകയില്‍ നിന്നും മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും കമ്മീഷന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പണം തിരിച്ചു നല്‍കിയില്ല.
വാങ്ങിയ തുക തിരിച്ചു നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ലെന്ന് സരിത പറഞ്ഞു. ആ പണം കിട്ടുമെന്ന് വിശ്വസിച്ചാണ് അവരെ സംരക്ഷിച്ചത്. ഇപ്പോഴത്തെ നിലപാടിലേക്ക് തന്നെ എത്തിച്ചത് മുഖ്യമന്ത്രിയും ആര്യാടനുമായിരുന്നു. പണം കിട്ടാതെ വന്ന സാഹചര്യത്തിലാണ് സത്യം പറയാന്‍ നിര്‍ബന്ധിതയായതെന്നും സരിത പറഞ്ഞു.
മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ള ഉന്നതരുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി പൊലീസ് കസ്റ്റഡിയില്‍ എഴുതിയ 30 പേജുള്ള വിശദമായ കത്ത് മുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് സരിത എസ് നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനായി മുഖ്യമന്ത്രി തന്റെ അമ്മയെ നേരിട്ടു വിളിച്ച് സംസാരിച്ചുവെന്നും തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന്‍, മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി എന്നിവര്‍ ഇതിനായി അമ്മയെ മൂന്നു തവണ വിളിച്ചെന്നും സരിത വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























