ആറ്റിങ്ങലില്‍ യുവതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കാമുകനെ റിമാന്‍ഡ് ചെയ്തു

ആറ്റിങ്ങലില്‍ യുവതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കാമുകനെ റിമാന്‍ഡ് ചെയ്തു. വെഞ്ഞാറമ്മൂടില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൂര്യ എസ്. നായരെ കാമുകന്‍ ഷിജു ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്കു പിറകിലെ റോഡില്‍ വച്ച് വെട്ടിക്കൊന്നത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ ലോഡ്ജില്‍ നിന്ന് കാമുകന്‍ ഷിജുവിനെ കൈഞരമ്പ് മുറിച്ച നിലയിലും അമിതമായ അളവില്‍ പാരസെറ്റമോള്‍ ഗുളികയും കഴിച്ച നിലയില്‍ കണ്ടെത്തിയത്. 37 മിനിറ്റ് കൊണ്ട് പൊലീസ് ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു.
ഷിജുവും സൂര്യയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിരപ്പന്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു സൂര്യ. സൂര്യക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കൊല്ലാന്‍ ലക്ഷ്യമിട്ട് ഷിജു സൂര്യയേയും കൂട്ടി ആറ്റിങ്ങലില്‍ എത്തുകയായിരുന്നോ എന്നും , മറ്റാര്‍ക്കെങ്കിലും ഒപ്പം സൂര്യ എത്തിയതാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
സൂര്യക്ക് ബന്ധമുണ്ടെന്ന് ഷിജു ആരോപിക്കുന്ന യുവാവിന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ഇയാളെയും കണ്ടെത്തി പൊലീസ് ചോദ്യം ചെയ്യും. ഇതിനുശേഷമേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂ. സൂര്യയെ വെട്ടിക്കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ഷിജുവിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ മജിസ്‌ട്രേറ്റ് നേരിട്ടെത്തി ഷിജുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























