Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ജോലിയും കൂലിയുമില്ലാത്ത ഷിജുവിനെ വേണ്ടെന്ന് പറഞ്ഞ സൂര്യയ്ക്ക് നഷ്ടമായത് സ്വന്തം ജീവനെ, ആറ്റിങ്ങല്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

29 JANUARY 2016 11:30 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

ആറ്റിങ്ങലില്‍ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ ഷിജു തന്നെയാണ് യഥാര്‍ത്ഥ വില്ലനെന്ന് വ്യക്തമാകുന്നു. തികച്ചു സംശയരോഗിയായ ഷിജു പിരപ്പന്‍കോട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ സൂര്യ എസ് നായര്‍ക്ക് പലരുമായി ബന്ധുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. യുവതിയെ കൊലപ്പെടുത്തി ആത്മഹത്യാശ്രമം നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പ്രതിയെ ഇന്ന് പൊലീസ് അറസ്റ്റു ചെയ്യും. ബുധനാഴ്ച രാവിലെ പത്തിന് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് ഷിജു സൂര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷിജു അപകടനില തരണം ചെയ്‌തെങ്കിലും മൊഴിയെടുക്കാനുള്ള അവസ്ഥയിലായിട്ടില്ല.

സൂര്യ എസ്. നായര്‍ (23) കൊല്ലപ്പെട്ടതിനു പിന്നാലെ കാമുകനായിരുന്ന ഷിജു കൊല്ലത്ത് ഒരു ലോഡ്ജ് മുറിയില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. വിവരമറിഞ്ഞ പൊലീസാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ താമസിച്ച കൊല്ലത്തെ ഹോട്ടലില്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തി. സൂര്യയുടെ ബാഗില്‍ നിന്നു ലഭിച്ച കത്തിന് സമാനമായ രീതിയിലുള്ള കത്താണ് ഷിജു ആത്മഹത്യയ്ക്ക് ശ്രമിച്ച ലോഡ്ജ് മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.
പരപുരുഷബന്ധം ആരോപിച്ച് ഷിജു പലതവണ സൂര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. സംശയ രോഗം തന്നെയായിരുന്നു പ്രധാന കാരണം. പ്രത്യേകിച്ച് ജോലിയൊന്നും ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. ഇങ്ങനെ ഉഴപ്പനാണെങ്കിലും സൂര്യ ഷിജുവിനെ നന്നാക്കിയെടുക്കാന്‍ വേണ്ടി നിരന്തരമായി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊണ്ടില്ല. മാത്രവുമല്ല, സംശയരോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയും ചെയ്തു. ഇങ്ങനെയുള്ള സംശയം വളര്‍ന്നത് മൂലമാണ് സൂര്യയെ വകവരുത്തുന്ന മാനസിക നിലയിലേക്ക് ഷിജു എത്തിയതെന്നാണ് പാലീസിന്റെ നിഗമനം.
സൂര്യയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഷിജു ഫേസ് ബുക്ക് സുഹൃത്തുക്കളോടും സഹപാഠികളോടും മാസങ്ങളായി അന്വേഷിച്ചു വരികയായിരുന്നു. സൂര്യയുടെ സുഹൃത്തുക്കളെയും ഇയാള്‍ സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. അടുത്ത സുഹൃത്തുക്കളോട് അവളെയും കൊന്ന് താനും ചാകുമെന്ന് പറഞ്ഞിരുന്നതായും അറിയുന്നു. എന്നാല്‍ ഷിജു ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് ഉറ്റ ചങ്ങാതിമാര്‍ പോലും കരുതിയിരുന്നില്ല.
ഒരേ നാട്ടുകാരാണ് ഷിജുവും സൂര്യയും. ഇരുവരും ദീര്‍ഘകാലമായി പരിചയക്കാരാണെങ്കിലും ഫേസ് ബുക്ക് വഴിയാണ് മാസങ്ങള്‍ക്ക് മുമ്പ് പ്രണയം മൊട്ടിട്ടത്. മൊബൈല്‍ ഫോണ്‍ കോളുകളിലൂടെയും ഫേസ് ബുക്കും വാട്ട്‌സ് ആപ്പും വഴി നിരന്തരമുള്ള ചാറ്റിംഗിലൂടെയും പ്രണയം വളരുകയായിരുന്നു. താനുമായി ഗാഢപ്രണയത്തിലായിരുന്ന സൂര്യയ്ക്ക് ഫേസ് ബുക്ക് സുഹൃത്തുക്കളായ ചിലരുമായി കൂടുതല്‍ അടുപ്പമുണ്ടെന്ന് ഷൈജുവിനുണ്ടായ സംശയമാണ് ഇരുവരും പിണങ്ങാനും അവളെ ഇല്ലാതാക്കാനും ഇടയാക്കിയത്.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന ഷിജിവിനെ നന്നാക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിലാണ് വീട്ടുകാര്‍ ആലോചിച്ച വിവാഹത്തിന് സൂര്യ തയ്യാറായത്. ഇനിയും ഉപദ്രവിക്കരുതെന്ന് പറയാന്‍ വേണ്ടിയാണ് സൂര്യ ഷിജുവിനെ വീണ്ടും കണ്ടത്. ആറ്റിങ്ങലില്‍ എത്താന്‍ പറഞ്ഞത് അനുസരിച്ച് അവിടെ എത്തിയപ്പോള്‍ ഷിജു വകവരുത്തുകയായിരുന്നു. ഷൈജുവിന്റെ ഫോണില്‍ നിന്ന് ഇന്നലെ രാവിലെ സൂര്യയുടെ നമ്പരിലേക്ക് വന്ന കോളുകളും ഇരുവരും ആറ്റിങ്ങല്‍ ടൗണില്‍ ഒരുമണിക്കൂറിലേറെ ഉണ്ടായിരുന്നതായി തെളിയിക്കുന്ന ടവര്‍ ലൊക്കേഷനും ഇതിന് ബലമേകുന്നു. കൊലപാതക സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ കണ്ടതായി പറയപ്പെടുന്നയാളുടെയും ഷൈജുവിന്റെയും ഫോട്ടോകളിലെ രൂപസാദൃശ്യവും അന്വേഷണം ഇയാളെ കേന്ദ്രീകരിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചു. കൊലപാതകത്തിനുശേഷം കൃത്യസ്ഥലത്തുപേക്ഷിച്ച രക്തക്കറ പുരണ്ട വെട്ടുകത്തിയിലെ വിരലടയാളം കേസില്‍ നിര്‍ണായകമാണ്.
പ്രദേശവാസിയായ ഒരു യുവാവുമായി സൂര്യയ്ക്കുള്ള പ്രണയം വീട്ടുകാര്‍ക്കും നാട്ടില്‍ ചിലര്‍ക്കും അറിയാമായിരുന്നെങ്കിലും അത് അരുംകൊലയില്‍ കലാശിക്കുമെന്ന് സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിച്ചില്ല. വെഞ്ഞാറമൂട്ടിലെ ബസ് സ്‌റ്റേഷനിലെത്തി സ്‌കൂട്ടര്‍ അവിടെ വച്ചശേഷം ബസിലാണ് ആറ്റിങ്ങലിലെത്തിയത്. ഇവിടെ വച്ച് ഇരുവരും കണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കൂടിക്കാഴ്ചയില്‍ സൂര്യ തന്നെ വെറുതേ വിടണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ സംശയരോഗം ബാധിച്ച ഷിജു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പട്ടണത്തിന്റെ തിരക്കില്ലാത്ത, ആളൊഴിഞ്ഞ, ഇരുവശവും മതില്‍കെട്ടിനാല്‍ വലയം ചെയ്ത ഒറ്റപ്പെട്ട വഴിയില്‍ നിമിഷങ്ങള്‍ക്കകം കൃത്യം നടത്തി രക്ഷപ്പെട്ട ഷൈജുവിന്റെ ആസൂത്രണ വൈദഗ്ധ്യം കൂടി വെളിപ്പെടുന്നതാണ് നഗരത്തെ ഞെട്ടിച്ച അരുംകൊല. രക്ഷപ്പെട്ടോടാന്‍ മാര്‍ഗമില്ലാതെ റോഡിന്റെ അവസാനഭാഗത്ത് ഒരു വീടിന്റെ അടച്ച് പൂട്ടിയ ഗേറ്റിന്റെ മുന്നിലാണ് അവള്‍ പ്രാണന്‍ പിടഞ്ഞത്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ട റോഡില്‍ അവളുടെ തലമുടി പലഭാഗത്തായി മുറിഞ്ഞ് കട്ടപിടിച്ച രക്തത്തിനൊപ്പം കൂട്ടം കൂട്ടമായി കിടന്നിരുന്നു. കഴുത്തില്‍ ആഴത്തില്‍ വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ രക്തക്കറമായാത്ത വെട്ടുകത്തിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഷൈജു ഓട്ടോ െ്രെഡവറായ യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വെട്ടുകത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends