ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനിയുണ്ടാക്കാന്‍ മുഖ്യമന്ത്രി സരിതയോട് പറഞ്ഞു

സോളര്‍ കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനിയുണ്ടാക്കാന്‍ മുഖ്യമന്ത്രി തന്നോട് പറഞ്ഞു.
അമേരിക്കന്‍ കമ്പനിയുമായി ധാരണയാവാന്‍ ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു. സോളര്‍ പാനലുകള്‍ ഇവരില്‍ നിന്ന് ഇറക്കുമതി ചെയ്യണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ക്‌ളിഫ് ഹൗസില്‍ വച്ചും ചാണ്ടി ഉമ്മനുമായി സംസാരിച്ചിട്ടുണ്ടെന്നും സരിത കമ്മിഷനില്‍ മൊഴി നല്‍കി. സോളര്‍ കേസില്‍ പ്രതിയായ ഒരു സ്ത്രീയുമായി ചാണ്ടി ഉമ്മന് ബന്ധമുണ്ടെന്നും സരിത ആരോപിച്ചു. ഇവര്‍ ഒന്നിച്ച് ദുബായില്‍ പോയിട്ടുണ്ടെന്നും ഇതിന്റെ ചിത്രങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ടെന്നും സരിത പറഞ്ഞു.
കമ്പനിക്ക് സഹായം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്. സോളര്‍ കമ്പനി സുരാന വെഞ്ച്വേഴ്‌സിന്റെ ഫ്രാഞ്ചൈസിയായിരുന്നു. അനര്‍ട്ട് മുഖാന്തിരമുള്ള പദ്ധതികളില്‍ പങ്കെടുത്തത് സുരാന പ്രതിനിധിയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദ് സഹായിച്ചതുകൊണ്ട് കുറഞ്ഞനിരക്കില്‍ സുരാനയ്ക്ക് ടെന്‍ഡര്‍ കിട്ടി.
അനര്‍ട് 30 ലക്ഷം കുടിശിക വരുത്തിയത് മുഖ്യമന്ത്രി വാങ്ങിത്തന്നു. മൂന്നുതവണ മാത്രമേ തന്നെ കണ്ടിട്ടുള്ളുവെന്ന മുഖ്യമന്ത്രിയുടെ മൊഴി കള്ളമാണെന്നും സരിത കമ്മിഷനില്‍ പറഞ്ഞു. സോളര്‍ തട്ടിപ്പ് നല്ല രീതിയില്‍ അന്വേഷിച്ചില്ലെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും സരിത കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























