രാജ്യസഭയിൽ പണി ചോദിച്ചു വാങ്ങി ജോൺ ബ്രിട്ടാസ്...ഉരുൾപൊട്ടൽ മേഖലയിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? കേരള സർക്കാർ എന്തു ചെയ്തു...വാ അടപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

കഴിഞ്ഞ ദിവസം രാജ്യസഭയിൽ ആണ് ജോൺ ബ്രിട്ടാസ് വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ആക്ഷേപകരമായ രീതിയിൽ പരാമർശങ്ങൾ നടത്തിയിരുന്നത്. 2018ലെ പ്രളയത്തിൽ കേരളത്തിന് അനുവദിച്ച അരിയ്‌ക്ക് പോലും പണം വാങ്ങിയവരാണ് മോദി സർക്കാർ . ഇത്തരത്തിലുള്ള ഒരു സാഹചര്യം ഇനി ഉണ്ടാവരുത് . 2018 ൽ കേരളത്തിൽ ഉണ്ടായത് നൂറ്റാണ്ടിലെ വലിയ ദുരന്തമാണെന്നും അത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ അങ്ങനെയൊരു തീരുമാനം കേരളത്തിനുമേൽ കൈകൊണ്ടത് വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. അതിൽ കേരളത്തിൽ മാത്രം ഉണ്ടായത് 2239 ഉരുൾപൊട്ടലുകൾ ആണ്.
2018ലെ പ്രളയത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു പണം ആവശ്യപ്പെട്ടു. ഇത്തവണ അത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നും തുടങ്ങി ഈ സമയത്ത് ഒറ്റകെട്ടായി നിൽക്കുന്നതിന് പകരം ഒരു രാഷ്ട്രീയ കുത്തിത്തിരിപ്പ് ആണ് ഇവിടെ ഉണ്ടാക്കാനായിട്ട് ശ്രമിക്കുന്നത് . അതിന് കൃത്യമായ മറുപടിയും നൽകി. ഇതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് ഏഴു ദിവസങ്ങൾക്ക് മുൻപ് തന്നെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നതായി വ്യക്തമാക്കിയത്. കേരളത്തെ പോലെ തന്നെ കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയഒഡിഷയും ഗുജറാത്തും അത് ഫലപ്രദമായി വിനിയോഗിച്ചതിനാൽ ഒരാളുടെ ജീവൻ പോലും നഷ്ടപ്പെട്ടില്ല എന്നും അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു.കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ.
ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ഉരുൾപൊട്ടൽ സംബന്ധിച്ചു കേരള സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാർലമെന്റിൽ പറഞ്ഞത്. രണ്ടു തവണയാണു കേരളത്തിനു മുന്നറിയിപ്പ് നൽകിയത്. ഈ മാസം 23നും മുന്നറിയിപ്പ് നൽകി. ജൂലൈ 23ന് 9 എൻഡിആർഎഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണു ദുരന്തവ്യാപ്തിക്ക് കാരണം. ഉരുൾപൊട്ടൽ മേഖലയിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? കേരള സർക്കാർ എന്തു ചെയ്തു എന്നും അമിത് ഷാ രാജ്യസഭയിൽ ചോദിച്ചു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകും.രാഷ്ട്രീയഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. അപകടത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നു കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. ഇപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം നൽകിയെന്ന് പറയുന്ന മുന്നറിയിപ്പ് മഴ മുന്നറിയിപ്പാണെന്ന് പിണറായി വ്യക്തമാക്കി. എന്നാൽ, ഈ പ്രവചിച്ചതിനേക്കാൾ അധികം മഴ പെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.കേന്ദ്രം വയനാട്ടിൽ പ്രവചിച്ചത് 204 മില്ലിമീറ്റർ മഴയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ദുരന്ത മേഖലയിൽ 48 മണിക്കൂറിൽ 572 മില്ലിമീറ്റർ മഴ പെയ്തു. 23 മുതൽ 28 വരെ ഓരോ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിന് നൽകിയ അറിയിപ്പിൽ ഒരു ദിവസം പോലും ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നില്ല.29 ന് ഉച്ചയ്ക്കാണ് ഓറഞ്ച് അലർട്ട് നൽകിയത്. 30 ന് ഉരുൾപൊട്ടൽ നടന്ന ശേഷമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയും റെഡ് അലർട്ടും പ്രഖ്യാപിച്ചത്. 115 നും 204 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആദ്യത്തെ 24 മണിക്കൂറിൽ ദുരന്ത മേഖലയിൽ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിൽ 372 മില്ലിമീറ്റർ മഴയും പെയ്തു. മുന്നറിയിപ്പ് നൽകിയതിലും എത്രയോ അധികമാണ് ഈ പെയ്ത മഴ. പ്രദേശത്ത് കേന്ദ്രകാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല എന്നും മുഖ്യമന്റ്റ്ഹി ചൂണ്ടി കാട്ടി.
നിറയെ റിസോർട്ടുകളും ഹോംസ്റ്റേകളും വറ്റി വരണ്ട പുഴകളും കഠിനമായ പകൽച്ചൂടും ഉള്ള വയനാട് അതിന്റെ നിയന്ത്രണങ്ങൾ പൊട്ടിക്കുകയാണോ ? എത്ര ജീവിതങ്ങളാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. ചെളിയിൽ പൂണ്ടുപോയ ആ കുഞ്ഞുങ്ങൾ എന്തു പിഴച്ചു. ഇതുപോലൊരു ദുരന്തം വയനാട് കണ്ടിട്ടില്ല. ഓരോ കാലവർഷത്തിലെ ദുരന്തവും മുൻ വർഷത്തേക്കാൾ കഠിനമാവുകയാണ്.
https://www.facebook.com/Malayalivartha