ICU-യിൽ നിന്ന് പിടിച്ചിറക്കി പൊലീസിന്റെ ആ ചോദ്യം..!രോഗിയുടെ ബന്ധുവെന്ന് കരുതി, പൊലീസെന്ന് പറഞ്ഞപ്പോൾ അമ്പരന്നു; കുറ്റം സമ്മതിച്ച് ഡോ.ദീപ്തി.... ഒരു വിവരം അറിയാനുണ്ടെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിൽ ദീപ്തിയെ വിളിച്ചപ്പോഴും പൊലീസ് ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല...

വെടിവയ്പ് കേസിൽ പങ്കില്ലെന്നു സമർഥിക്കാൻ ഒട്ടേറെ കള്ളങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിച്ച ഡോ.ദീപ്തി മോൾ ജോസ് ഒടുവിൽ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ. ആശുപത്രി ഐസിയുവിൽ ഡ്യൂട്ടിക്കു നിന്ന ദീപ്തിയെ കാണാനായി വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ് ഷാനിഫ് മഫ്തിയിൽ എത്തുമ്പോൾ തിയറ്ററിലുള്ള രോഗിയുടെ ബന്ധുവാണെന്നാണ് ദീപ്തി ആദ്യം കരുതിയത്.
ഒരു വിവരം അറിയാനുണ്ടെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിൽ ദീപ്തിയെ വിളിച്ചപ്പോഴും പൊലീസ് ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്നും വെടിവയ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ അറിയാനുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞതോടെ ദീപ്തി അമ്പരന്നു.
വെടിവയ്പിന് ഇരയായ എൻഎച്ച്എം പിആർഒ ഷിനിയെ അറിയുമോ എന്നായിരുന്നു ആദ്യ ചോദ്യം. അറിയില്ലെന്നു ദീപ്തിയുടെ മറുപടി. ഇവരുടെ ഭർത്താവ് സുജീത്തിനെ പരിചയമുണ്ടോ എന്നു ചോദിച്ചപ്പോഴും അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. ഒടുവിൽ, കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ഇരുവരും ജോലി ചെയ്തിരുന്നതു മുതലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളും ആക്രമണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
പൊലീസ് പറഞ്ഞത്
സുഹൃത്തായിരുന്ന സുജീത് തന്നെ മാനസികമായി തകർക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് സുജീത്തിന്റെ ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തിയുടെ വെളിപ്പെടുത്തൽ. ദീപ്തി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആർഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്. ഇരുവരും ഏറെ നാൾ അടുത്ത സുഹൃത്തുക്കളായിരുന്നു.
ഈ സമയങ്ങളിൽ ദീപ്തിയെ മാനസികമായി തകർക്കുന്ന വിധത്തിൽ സുജീത് പെരുമാറുകയും ദീപ്തിയെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞ് ഇവർ വീണ്ടും സൗഹൃദത്തിലായി. സുജീത് വേദനിപ്പിച്ചതിലും ഒഴിവാക്കിയതിലും കടുത്ത മാനസിക സമ്മർദം അനുഭവിച്ച ദീപ്തി ജീവനൊടുക്കാനും ആലോചിച്ചിരുന്നു.
https://www.facebook.com/Malayalivartha


























