അമ്പലപ്പുഴയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....

അമ്പലപ്പുഴയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 9-ാം വാര്‍ഡ് കഞ്ഞിപ്പാടം അഞ്ചില്‍ വീട്ടില്‍ പരേതരായ വര്‍ഗീസ് - തങ്കമ്മ ദമ്പതികളുടെ മകള്‍ സൗമ്യ (40) ആണ് മരിച്ചത്.
വ്യാഴം പകല്‍ 11 ഓടെ സൗമ്യയുടെ അയല്‍വാസിയും മാതൃസഹോദരിയുമായ അമ്മിണി, ഇവരെ കാണുന്നില്ലന്ന് സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വെള്ളിയാഴ്ച ചെമ്പുന്തറ വ്യാകുലമാതാ പള്ളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. പട്ടാളക്കാരനാണ് ഭര്‍ത്താവ് സിംസണ്‍.
"
https://www.facebook.com/Malayalivartha


























