വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളുമൊരുങ്ങി....

വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളുമൊരുങ്ങി. നാളെയാണ് വാവുബലി തര്‍പ്പണ ദിനം. പലയിടത്തും മഴ ഉണ്ടെങ്കിലും അധികൃതര്‍ മതിയായ സൗകര്യങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ ഒന്നിന് തുടങ്ങുന്ന ബലിതര്‍പ്പണം 4 ന് ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളം പേര്‍ക്ക് ഒരേസമയം തര്‍പ്പണം നടത്താവുന്നതാണ്.
അങ്കമാലി, പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നു സ്പെഷല്‍ സര്‍വീസും ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്കുണ്ടാകും. സൗജന്യ പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാലടി പെരിയാറിന്റെ തീരത്തും പതിവുപോലെ ബലിതര്‍പ്പണത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യമൊരുക്കി്. ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തില്‍ ചെളിയടിഞ്ഞതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ബലിത്തറകള്‍ സജ്ജീകരിക്കുക.
ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. മണപ്പുറത്തേക്ക് വാഹനങ്ങളും പ്രവേശിപ്പിക്കില്ല. ഭജനമഠത്തിന് സമീപത്തെ ക്ഷേത്രത്തില്‍ ഒരേസമയം 250 പേര്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കും. തിരക്ക് നിയന്ത്രിക്കാന്‍ ഇവിടെ പൊലീസിനെയും നിയമിക്കും. നിരീക്ഷണ കാമറകളും സ്ഥാപിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























