വിജിലന്‍സ് കോടതി വിധിക്കെതിരെ സ്‌റ്റേ, മുഖ്യമന്ത്രിക്ക് ഇനി ആശ്വസിക്കാം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടനും എതിരായ വിജിലന്‍സ് കോടതിയുടെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി മരവിപ്പിച്ചു. രണ്ടുമാസത്തേക്കാണ് തൃശൂര്‍ വിജിലന്‍സിന്റെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. തെറ്റായ കീഴ്‌വഴക്കമാണ് പരാതിക്കാരന്‍ നടത്തിയതെന്നും, കോടതിക്ക് എന്തിനാണിത്ര തിടുക്കമെന്നും ഹൈക്കോടതി. സര്‍ക്കാരിന് ആശ്വാസമുളളതല്ല വിധി. അനാവശ്യമായ തിടുക്കം കാണിച്ച് സ്വന്തം അധികാര പരിധി വിട്ടു തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ നീക്കത്തിനുളള മുന്നറിയിപ്പാണ് കോടതി വിധിയെന്ന് മന്ത്രി കെ.സി.ജോസഫ്.മറ്റാരുടെയോ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങുകയാണ് വിജിലന്‍സ് കോടതി ചെയ്തതെന്നും മന്ത്രി. ഇതിനു പിന്നിലുളള ഗുഢതാത്പര്യങ്ങള്‍ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























