വയനാട് ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോഴും പാലസ്തീനിലെ ഭീകര സംഘടനയായ ഹമാസിന്റെ തലവൻ ഇസ്മായിൽ ഹനിയ എന്ന കൊടുംഭീകരൻ കൊല്ലപ്പെട്ടതിന്റെ പേരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്.... മലപ്പുറം ജില്ലയിലെ കുന്നുമ്മലിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് റാലി സംഘടിപ്പിച്ചത്...

വയനാട് ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോഴും പാലസ്തീനിലെ ഭീകര സംഘടനയായ ഹമാസിന്റെ തലവൻ ഇസ്മായിൽ ഹനിയ എന്ന കൊടുംഭീകരൻ കൊല്ലപ്പെട്ടതിന്റെ പേരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. മലപ്പുറം ജില്ലയിലെ കുന്നുമ്മലിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് റാലി സംഘടിപ്പിച്ചത്. മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ സംസ്ഥാനമൊന്നാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ഒരു ഭീകരസംഘടനാ നേതാവിന് വേണ്ടി ഒരു കൂട്ടം മതമൗലികവാദികൾ തെരുവിലിറങ്ങിയത്.
വയനാടിന് വേണ്ടി സുരക്ഷാകവചമൊരുക്കാൻ ഒരു നാട് ഒന്നാകെ ഓടി നടക്കുമ്പോഴാണ് അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് തെളിയിച്ച് കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഒരു നാട്ടിലെ സംഘടനാ നേതാവിന് വേണ്ടി ഇക്കൂട്ടർ ഒത്തുകൂടിയത്. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ഇതിന്റെ ഭാഗമായിരുന്നു.ഹനിയയുടെ രക്തസാക്ഷിത്വം പോരാളികൾക്ക് നിത്യ പ്രചോദനമാണെന്നാണ് ഇവർ പറയുന്നത്. ‘ഇസ്രായേൽ തകർന്നടിയും കട്ടായം’ എന്നുൾപ്പെടെ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നിരുന്നു. പോരാട്ടത്തിന്റെ പാതയിൽ രക്തവും ജീവനും നൽകിയ നേതാവ് എന്നുൾപ്പെടെ ഹനിയയെ പുകഴ്ത്തുന്ന മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു.
ദേശദ്രോഹികളായ മതമൗലികവാദികളുടെ മുഖം ഒരിക്കൽ കൂടി വ്യക്തമായെന്നും, യാതൊരു മനുഷ്യത്വവും മര്യാദയും ഇക്കൂട്ടർക്ക് ഇല്ലെന്നുമുള്ള വിമർശനം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. മലപ്പുറത്തിന്റെ അയൽജില്ലയായ വയനാട്ടിൽ ഇത്തരമൊരു വലിയ ദുരന്തം സംഭവിച്ചത് തങ്ങൾക്ക് പ്രശ്നമല്ലെന്ന രീതിയിലാണ് ഇവരുടെ നടപടികളെന്നും വിമർശനം ഉയർന്ന് കഴിഞ്ഞു.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഹനിയ കൊല്ലപ്പെട്ടത്. ടെഹ്റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ വച്ച് ആക്രമണം ഉണ്ടാവുകയായിരുന്നു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലാണ് ഹനിയയുടെ ആക്രമണത്തിന് പിന്നിലെന്ന് ഇറാനും ഹമാസും ആരോപിക്കുന്നു. സംഭവത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഹനിയ. ഈ സംഭവത്തിന് പിന്നാലെയാണ് ഇസ്രായേലും പാലസ്തീനും തമ്മിൽ രൂക്ഷമായ പോരാട്ടം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























