വിജിലന്‍സ് കോടതി ജഡ്ജ് എസ്.എസ് വാസന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി

ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്.എസ് വാസന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. മുഖ്യമന്ത്രിക്കും ആര്യാടനും എതിരെ എഫ്‌ഐആര്‍ രജിസ്ടര്‍ ചെയ്ത് കേസെടുക്കാന്‍ ജഡ്ജ് വാസന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉമ്മന്‍ചാണ്ടിയും ആര്യാടനും നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിജലന്‍സ് കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം ഉത്തരവുകള്‍ നിയമവാഴ്ചയക്ക് ഉത്തമമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
കെ.ബാബുവിനെതിരായ കേസിലും വിജിലന്‍സ് കോടതി ജഡ്ജിന് വീഴ്ചയുണ്ടായതായും ഹൈക്കോടതി സൂചിപ്പിച്ചു. സോളാര്‍ കേസ് സംബന്ധിച്ച് ലഭിച്ച പരാതി വിജിലന്‍സ് കോടതി യാന്ത്രികമായി പരിഗണിച്ചുവെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഭരണഘടനപരമായ വീഴ്ചയില്‍ ഇടപെടേണ്ടി വരുമെന്നും സംസ്ഥാനത്തെ ഉന്നത നീതിപീഠം സൂചിപ്പിച്ചു.
ഹൈക്കോടതി വിജിലന്‍സ് കോടതി ഉത്തരവ് മരവിപ്പിക്കുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെ എസ്.എസ് വാസന്‍ ഹൈക്കോടതി രജിസ്ടാര്‍ക്ക് സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയത്. ഒരു വര്‍ഷത്തോളം സര്‍വ്വീസ് ബാക്കി നില്‍ക്കെയാണ് തീരുമാനം. മെയ് 31ന് ശേഷം തുടരാനാവില്ലെന്ന് ജഡ്ജി വിരമിക്കല്‍ അപേക്ഷയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























