വയനാടിന് സഹായവുമായി നടി നയന്‍താരയും സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവനും

വയനാടിന് സഹായവുമായി നടി നയന്‍താരയും സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് താരങ്ങള്‍ സംഭാവന ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ തുക കൈമാറിയ വിവരം അറിയിച്ചത്. ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന കുറിപ്പും താരദമ്പതികള്‍ പങ്കുവെച്ചിട്ടുണ്ട്.
വയനാട്ടിലെ ജനങ്ങക്കുണ്ടായ നഷ്ടങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും ഇത്തരം വേളകളില്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിക്കുന്നുവെന്നും താരങ്ങള്‍ കുറിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാ?ഗങ്ങളില്‍നിന്നും സഹായമെത്തുകയാണ്.
ദുരിതബാധിതരെ സഹായിക്കാന്‍ ആഹ്വാനംചെയ്തുകൊണ്ട് നടന് ആസിഫ് അലി നേരത്തെ രംഗത്തെത്തിയിരുന്നു. നമ്മളൊരുമിച്ച് ഈ പ്രതിസന്ധിയും അതിജീവിക്കുമെന്ന് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും ആസിഫ് പങ്കുവെച്ചു.
മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha


























