Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

നാറിയ കളി വീണ്ടും; രാഹുൽ ഗാന്ധിയും മന്ത്രി റിയാസും കൽപ്പറ്റയിൽ കണ്ടതെന്തിന്?

03 AUGUST 2024 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം

വയനാട്ടിലുണ്ടായ  ദുരന്തത്തിൽ എല്ലാം മറന്ന് കേരളത്തിനൊപ്പം നിൽക്കുന്ന കേന്ദ്രസർക്കാരിനെതിരെ   കരുക്കൾ നീക്കി രാഹുൽഗാന്ധിയും മന്ത്രി പി എ മുഹമ്മദ്റിയാസും.  കല്പറ്റ സർക്കാർ റസ്റ്റ് ഹൗസിലാണ് ഇവർ തമ്മിലുള്ള  കൂടിക്കാഴ്ച നടന്നത്. ഇതിന്പിന്നാലെ കോൺഗ്രസ് വക്താവ് ജയ്റാം രമേഷ് കേന്ദ്ര സർക്കാരിനെതിരെ അവകാശം ലംഘന നോട്ടീസ് നൽകി.  ജയറാം രമേഷിന് കേരളത്തിന്റെ കാര്യത്തിൽ ഇത്രയധികം താൽപര്യം വരാൻ ഒരു ന്യായവുമില്ല. വയനാട് എം.പിയായിരുന്ന രാഹുൽ അറിയാതെ ജയറാം രമേഷ് ഇത്തരത്തിൽ പ്രവർത്തിക്കുകയുമില്ല. മുഖ്യമന്ത്രിക്കാണെങ്കിൽ അമിത് ഷായുമായി നേരിട്ട് കോർക്കാൻ ധൈര്യവുമില്ല. 

 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്‌ക്കെതിരെമാണ്  അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.   കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശാണ് അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

 

'കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണ്', ജയ്‌റാം രമേശ് നോട്ടീസില്‍ വ്യക്തമാക്കി.

 

കനത്ത മഴകാരണമുള്ള പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച് കേരളത്തിന് ഏഴുദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേരളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അദ്ദേഹം വയനാട് ദുരന്തം ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അവകാശപ്പെടുകയുണ്ടായി.

 

ഇത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടംനടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരിച്ചു.

 

വയനാട്ടില്‍ ചുവപ്പു ജാഗ്രതാമുന്നറിയിപ്പു നല്‍കിയത് ഉരുള്‍പൊട്ടല്‍ ദുരന്തംവിതച്ച ജൂലായ് 30-ന് അതിരാവിലെയാണെന്ന്‌കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്രയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.എന്നാൽ  കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേന്ദ്രം കൃത്യമായ ചുവന്ന അലർട്ട് നൽകുന്നത് പതിവായിരുന്നു. അതി ശക്തമായ മഴയാണ്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ചെയ്തത്. ഉരുൾ‌പൊട്ടൽ സംബന്ധിച്ചു കേരള സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ടു തവണയാണു കേരളത്തിനു മുന്നറിയിപ്പ് നൽകിയത്. ഈ മാസം 23നും മുന്നറിയിപ്പ് നൽകി. ജൂലൈ 23ന് 9 എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണു ദുരന്തവ്യാപ്തിക്ക് കാരണം. ഉരുൾപൊട്ടൽ മേഖലയിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? കേരള സർക്കാർ എന്തു ചെയ്തു എന്നും അമിത് ഷാ രാജ്യസഭയിൽ ചോദിച്ചു.

 

 

മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകും. രാഷ്ട്രീയഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നു കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

 

ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നതെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  115നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ആദ്യ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പു നല്‍കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകും മുന്‍പ് ഒരു തവണ പോലും അവിടെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറു മണിയോടെയാണ് റെഡ് അലര്‍ട്ട് നല്‍കിയത്. 23 മുതല്‍ 28 വരെ വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിരുന്നില്ല.

 

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച കേന്ദ്രത്തില്‍നിന്ന് 29ന് നല്‍കിയ മുന്നറിയിപ്പില്‍ പച്ച അലര്‍ട്ടാണ് നല്‍കിയിക്കുന്നത്. ചെറിയ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണിത്. അപ്പോഴേക്കും അതിതീവ്ര മഴ പെയ്യുകയും ദുരന്തം സംഭവിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ജലകമ്മിഷന്‍ ജൂലൈ 23-29 ദിവസങ്ങളില്‍ ഇരുവഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പു നല്‍കിയിരുന്നില്ല. ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെയാണ് അമിത് ഷാ പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞത്. കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചത്. ഇതിലൊരു സംഘത്തെ വയനാട്ടില്‍ വിന്യസിക്കുകയും ചെയ്തിരുന്നു. 

കാലവര്‍ഷം ആരംഭിച്ചതു മുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഓരോ പ്രദേശത്തും സുരക്ഷാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ഈ പ്രദേശത്ത് റെഡ് സോണിന്റെ ഭാഗമായുള്ള ഇടങ്ങളില്‍ മുന്നറിയിപ്പു നല്‍കി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതുകൊണ്ട് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള ആളുകളാണ് അപകടത്തില്‍പെട്ടത്. മുന്‍പ് അനുഭവപ്പെടാത്ത തരത്തില്‍ അതിതീവ്രമഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതിനെ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആരുടെയെങ്കിലും ചുമലില്‍ തള്ളി രക്ഷപ്പെടാതെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം നടത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

 

ഓഖി ദുരന്തം നടക്കുന്ന സമയത്ത് ഇതുപോലെ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് കേരളം കണ്ടില്ലെന്ന് നടിച്ചു. കേരളം ഇത്തരം കാര്യങ്ങളിലൊന്നും ഗൗരവം പുലർത്താറില്ല. ഈ പതിവാണ് കേരളത്തിന് വിനയായി മാറിയത്. ഭാവിയിലും ഇത്തരം കാര്യങ്ങളിൽ ഇതേ സമീപനം തന്നെയായിരിക്കും പിന്തുടരുക. 

 

രാഹുൽ ഗാന്ധി വയനാടെത്തിയപ്പോൾ പതിവില്ലാത്ത കൂടിക്കാഴ്ചയാണ് റിയാസ് നടത്തിയത്. സാധാരണ രാഹുലിനെ കാണാനുള്ള സൗമനസ്യമൊന്നും റിയാസ് കാണിക്കാറില്ല. എന്നാൽ പതിവിന് വിപരീതമായ കാര്യങ്ങളാണ് നടന്നത്. കൽപ്പറ്റ  ഗസ്റ്റ്ഹൗസിലെത്തിയ രാഹുലിനെ റിയാസ് സമയം ചോദിച്ച് കാണുകയായിരുന്നു. അവർ തമ്മിൽ ധാരണയിലെത്തിയ ശേഷമാണ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. 

 

നാലുപതിറ്റാണ്ടുമുമ്പ് 1984 ജൂലായ് ഒന്നിന് വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ആവർത്തനമാണ് ഇത്തവണയുണ്ടായതെന്നാണ് ഐ.എസ്.ആർ.ഒ. റിപ്പോർട്ട്. അന്നത്തേക്കാൾ അതിതീവ്രമാണെന്ന് മാത്രം. ദുരന്തമുണ്ടാകുന്നതിന് മുമ്പും അതിനുശേഷവുമുള്ള ഉപഗ്രഹചിത്രങ്ങൾ അപഗ്രഥിച്ച് ഇസ്രോയ്ക്ക് കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

ചൂരൽമലയ്ക്ക് 950 മീറ്റർ മുകളിലും സമുദ്രനിരപ്പിൽ നിന്ന് 1550മീറ്റർ ഉയരത്തിലുമാണ് ഇത്തവണ ഉരുൾപൊട്ടലുണ്ടായത്. ഇവിടെതന്നെയാണ് 1984 ൽ 14പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായത്. അന്നുണ്ടായതിന്റെ പതിൻമടങ്ങ് വ്യാപ്തിയിലാണ് ഇത്തവണയുണ്ടായത്. ആകെ 86000 ചതുരശ്ര മീറ്റർ പ്രദേശത്തെ മണ്ണും പാറക്കൂട്ടവുമാണ് ഇളകിയത്. ഇത് പാറയും മണ്ണും വൃക്ഷങ്ങളുമെല്ലാമായി എട്ടു കിലോമീറ്റർ താഴേക്ക് ഇരുവഴിഞ്ഞിയാറിലൂടെ പതിക്കുകയായിരുന്നു.ഇതോടെ ഇരുവഴിഞ്ഞിയാറിന്റെ ഗതി മാറി. നദിക്ക് മൂന്നിരട്ടിയിലേറെ വലിപ്പവുമായി.ഇരുവശങ്ങളിലേയും വീടുകളും കെട്ടിടങ്ങളും ഉൾപ്പെടെ എല്ലാനിർമ്മിതികളും തകർത്താണ് എട്ടുകിലോമീറ്റർ വരെ താഴേക്ക് ഇതെല്ലാം വീണത്.

 

2023 മേയ് 22ന് കാർട്ടോസാറ്റ് ഉപഗ്രഹമെടുത്ത ചിത്രങ്ങളും ദുരന്തമുണ്ടായശേഷം ജൂലായ് 31ന് റിസാറ്റ് 2ബി. ഉപഗ്രഹമെടുത്ത ചിത്രങ്ങളും വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ.

 

നാൽപത് വർഷം മുമ്പ് ഉരുൾപൊട്ടലുണ്ടായത് ഘടനാമാറ്റങ്ങൾ മൂലമാണ്.ഇത്തവണയും അതിനിടയാക്കിയത് ഭൂമിയിലെ ഘടനയിലുണ്ടായ മാറ്റങ്ങളാണ്.ഒരേസ്ഥലത്ത് ഉരുൾപൊട്ടൽ ആവർത്തിക്കുന്നത് ഈ സൂചനയാണ് നൽകുന്നത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായയിടങ്ങളിൽ അത് ആവർത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ജനവാസകേന്ദ്രങ്ങളിൽ കൂടുതൽ ജാഗ്രത, കരുതൽ സംവിധാനങ്ങളുണ്ടാകണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇനി ഇക്കാര്യവും കേരളം അറിഞ്ഞില്ലെന്ന് പറയാൻ സാധ്യതയുണ്ട്.

 

ഏതായാലും കേന്ദ്രത്തെ പിണക്കുന്ന പതിവ് സമീപനം തന്നെയാണ് കേരളം ഇപോഴും പിന്തുടരുന്നത്. ഇക്കുറി രാഹുൽഗാന്ധിയെ ഇറക്കിയാണ് പിണറായിയുടെ നീക്കം. 

 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (1 hour ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (5 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (5 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (5 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (6 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (6 hours ago)

Malayali Vartha Recommends