Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ആശങ്കാ ജനകമായി ഉയര്‍ന്നിട്ടില്ലെങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പൊട്ടുന്നത് എത്ര ഭീതി ജനകമാകുമെന്ന ചര്‍ച്ചകളും സജീവമാകുന്നു സമൂഹമാധ്യമങ്ങളില്‍ മുല്ലപ്പെരിയാല്‍ ചര്‍ച്ച ...

03 AUGUST 2024 12:08 PM IST
മലയാളി വാര്‍ത്ത

വയനാട് ഉരുള്‍പൊട്ടലിന്റെ നേര്‍ ചിത്രങ്ങള്‍ ഭയപ്പെടുത്തുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളും വീണ്ടും സജീവമാകുകയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ആശങ്കാ ജനകമായി ഉയര്‍ന്നിട്ടില്ലെങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പൊട്ടുന്നത് എത്ര ഭീതി ജനകമാകുമെന്ന ചര്‍ച്ചകളും സജീവമാകുകയാണ്. സമൂഹമാധ്യമങ്ങളില്‍ മുല്ലപ്പെരിയാല്‍ ചര്‍ച്ച സജീവമായി.

131.70 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. ഇത് 136 അടിയില്‍ എത്തിയാലേ സ്പില്‍വേ ഷട്ടറുകളുടെ ലെവലിലേക്ക് വെള്ളം എത്തുകയുള്ളൂ. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ പഠനം നടത്താന്‍ സുപ്രീം കോടതി 2010ല്‍ നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.

 

 

അണക്കെട്ടിനു ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അണക്കെട്ടിന്റെ സുരക്ഷ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാന്‍ മേല്‍നോട്ട സമിതിക്കും സുപ്രീം കോടതി രൂപം നല്‍കി. അഞ്ചംഗങ്ങളുള്ള ഈ സമിതിയെ സഹായിക്കാന്‍ അഞ്ചംഗങ്ങളുള്ള ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികളുടെ പരിശോധനകള്‍ ഇടയ്ക്കു നടക്കാറുണ്ടെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇതു പര്യാപ്തമാകാറില്ല.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന്റെ നീക്കത്തെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ക്കുകയാണെങ്കിലും കേരളം ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ അണക്കെട്ട് എന്ന ആവശ്യം ഉന്നയിച്ചു കേരള നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്.

പുതിയ അണക്കെട്ടിനുള്ള നടപടികള്‍ക്കായി പരിസ്ഥിതി അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ പരിഗണിക്കാനിരുന്ന യോഗം കാരണം വ്യക്തമാക്കാതെ പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മേയ് 28ന് ഉപേക്ഷിച്ചിരുന്നു. എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയില്‍ (ഇഎസി) കേരളത്തിന്റെ അപേക്ഷ പരിഗണിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും തമിഴ്‌നാട് എതിര്‍പ്പറിയിച്ചിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) കേരളം പൂര്‍ത്തിയാക്കുകയാണ്. നിലവിലുള്ള അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനാണ് കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കത്തു നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (5 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (6 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (6 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (7 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (7 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (7 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (7 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (9 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (9 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (10 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (17 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (17 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (17 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (18 hours ago)

Malayali Vartha Recommends