Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടീഷ് സർക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് നിലനില്പുണ്ടോ..? അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം ആർക്ക്..? സുപ്രീം കോടതി പരിശോധിക്കുന്നു...

03 AUGUST 2024 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം

1886ൽ തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടീഷ് സർക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് പുതിയസാഹചര്യത്തിൽ നിലനിൽപ്പുണ്ടോയെന്നും സ്വതന്ത്രാനന്തരം അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സർക്കാരിന് ആണോ എന്നും സുപ്രീം കോടതി പരിശോധിക്കും. കരാറിന് സാധുതയുണ്ടെന്ന് 2014ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്ന് തീർപ്പാക്കിയ ഹർജി വീണ്ടും പരിശോധിക്കാമോ എന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആദ്യം പരിഗണിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കേരളം മെഗാ പാര്‍ക്കിങ് കോംപ്ലക്‌സ് നിർമിക്കുന്നതിനെതിരെ തമിഴ്നാട് നൽകിയ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രീം കോടതി നിർണായക പരിശോധനയ്ക്ക് ഒരുങ്ങുന്നത്. കരാർ പരിശോധനയടക്കം ഹർജിയിൽ പരിഗണന വിഷയങ്ങൾ നിർണ്ണയിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. കേസിൽ സെപ്റ്റംബർ 30ന് കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും വാദം കേള്‍ക്കും.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനൂകുലമായി സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ തല്‍സ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയത്.

തമിഴ്നാട് നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് സര്‍വേ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. തുടര്‍ന്നാണ് സര്‍വേ ഓഫ് ഇന്ത്യ സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. പെരിയാര്‍ കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത്.1886ലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പാട്ട കരാറിന്‍റെ ലംഘനമാണെന്നും തമിഴ്നാട് ചൂണ്ടികാണിച്ചിരുന്നു. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേരളം നടത്തിയ നിര്‍മാണ പ്രവര്‍ത്തികളില്‍ തല്‍സ്ഥിതി തുടരാനും പുതിയ നിര്‍മാണം പാടില്ലെന്നുമായിരുന്നു നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയത്.

 

 

അതേ സമയം ഒരുപാട് പ്രത്യേകതയുള്ള മുല്ലപ്പെരിയാറിനെ മറ്റ് അണക്കെട്ടുകളുമായി താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഢിത്തമാണ്. കേവലം 50 വർഷത്തെ ആയുസ്സ് മാത്രം പ്രതീക്ഷിച്ചു നിർമ്മിച്ച ഡാം 128വർഷങ്ങൾ പിന്നിട്ട് കേരളത്തെ ഒന്നാകെ ഇല്ലാതാക്കാൻ തക്ക പ്രഹരശേഷിയുള്ള ജല ബോംബായി നിൽക്കുകയാണ്. കേരളത്തെ സംബന്ധിച്ച ആശങ്ക കാലാവധി കഴിഞ്ഞ അണക്കെട്ടിന്റെ താഴത്തെ പ്രദേശത്ത് താമസിക്കുന്ന അഞ്ച് ലക്ഷം ജനങ്ങളാണ്. പുതിയ അണക്കെട്ട് നിർമ്മിക്കാമെന്ന് കേരളം പറയുമ്പോൾ, തമിഴ്‌നാട് ഇടയുന്നതിന് കാരണമുണ്ട്. ലോകത്തെ പഴക്കമേറിയതും ഏറ്റവും ഉയരമുള്ളതുമായ ഗ്രാവിറ്റി ഡാമാണിത്.

 

 

 

ബ്രിട്ടീഷ് ഭരണകാലത്ത് 1887 ൽ നിർമ്മാണം ആരംഭിക്കുകയും 1896 ൽ പൂർത്തിയാവുകയും ചെയ്ത ഡാം വിശാഖം തിരുനാൾ മഹാരാജാവിനെ സമ്മർദ്ദത്തിൽ ആക്കി തമിഴ്നാടിന് വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. തമിഴ്നാടിന്റെ വരൾച്ച ഇല്ലാതാക്കാൻ വേണ്ടിയാണ് ഈ ഡാം നിർമ്മിച്ചത്. മുല്ലയാറും പെരിയാറും സംഗമിച്ച് ഒറ്റ നദിയായി തീരുന്നു. ഈ നദിയിൽ ഡാം കെട്ടി വൈഗ നദിയിലേക്ക് ഒഴുക്കി വിടാൻ ആയിരുന്നു പ്ലാൻ. മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിക്കാനും ജലം സംഭരിക്കാനും ടണൽ വഴി വെള്ളം കൊണ്ട് പോകാനുമായി 8000 ഏക്കർ വനഭൂമി പാട്ടക്കരാർ അനുസരിച്ചു കേരളം തമിഴ് നാടിന് വിട്ടു കൊടുത്തു.

 

 

 

999 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. നിരാശനായ വിശാഖം തിരുനാൾ മഹാരാജാവ് തന്റെ ഹൃദയ രക്തം കൊണ്ടാണ് ആകരാറിൽ ഒപ്പിട്ടത് എന്നാണ് പിന്നീട് രേഖപെടുത്തിയത്. ബ്രിട്ടീഷ്കാരനായ എഞ്ചിനീയർ ക്യാപ്റ്റൻ ജോൺ പെനിക്യുക്ക് ആണ് നിർമ്മാണ മേൽനോട്ടം വഹിച്ചത്. പിൻകാലത്ത് ഡാമിന്റെ സമീപം പെനിക്യുക്കിന്റെ പ്രതിമ സ്ഥാപിച്ചു. അക്കാലത്ത് ഇന്ത്യയിൽ സിമന്റ് ഫാക്ടറികളോ സിമന്റിന്റെ ഉപയോഗമോ ഇല്ലായിരുന്നു. മണലും കുമ്മായവും ചേർത്തസുർക്കി എന്ന മിശ്രിതമാണ് ഡാം നിർമാണത്തിന് ഉപയോഗിച്ചത്. കരിങ്കല്ലും സുർക്കി മിശ്രിതവും മാത്രം ഉപയോഗിച്ചു നിർമ്മിച്ച ഏറ്റവും വലിയ ഡാം ആണ് മുല്ലപ്പെരിയാർ. മുല്ലപ്പെരിയാർ ഡാമിന് മൂന്ന് ഭാഗങ്ങൾ ഉണ്ട്.

 

 

 

പ്രധാന ഡാമിന് 1200 അടി നീളമുണ്ട്. ഇരു വശങ്ങളിലായി സ്പിൽവേയുംബേബി ഡാംമുമുണ്ട് . 2018 ലെ പ്രളയത്തിൽ ഡാം നിറയുകയും 13 സ്പിൽവേകൾ തുറക്കുകയും ചെയ്തു. 144 അടിയായി ഡാമിലെ ജലനിരപ്പ് നിജപ്പെടുത്തിയിരുന്നു. സുപ്രിം കോടതി വരെ നീണ്ട തമിഴ്നാടിന്റെ യും കേരളത്തിന്റെയും തർക്കത്തിന് ഒടുവിൽ ജലനിരപ്പ് ഉയർത്താൻ സുപ്രിം കോടതി അനുവാദം നൽകി. അതിന് ശേഷമാണു കാട്ട് കല്ലുകളും മറ്റും ഉപയോഗിച്ഛ് ബേബി ഡാം നിർമ്മിച്ചത്. അതിനോട് ചേർന്ന് മൺകൂന കൊണ്ട് കെട്ടിഉയർത്തിയ എർത്ത് ഡാമുമുണ്ട്.

കാലപ്പഴക്കം കൊണ്ട് സുർക്കി മിശ്രിതം ഒലിച്ചു പോകുകയും ഡാമിന് വൻ ഭീഷണി ഉണ്ടാവുകയും ചെയ്തു.കൂടാതെ പരിസ്ഥിതി ലോല പ്രദേശമായ മുല്ലപെരിയാർ മേഖല ഭൂകംബബാധിത മേഖല കൂടിയാണ് . അനേകം തവണ ചെറിയ ഭൂചലനങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. മേഘവിസ്‌പോടനം കൊണ്ടോ ,പ്രളയം കൊണ്ടോ, ബലക്ഷയം കൊണ്ടോ ഡാം തകരാൻ സാധ്യതയുണ്ടെന്ന് ജനങ്ങൾ ഭയപ്പെടുന്നു. ഡാം പൊട്ടിയാൽ അതിന്റെ ആഘാതം താങ്ങാൻ കേരളത്തിന്‌ കഴിയില്ല . കുത്തിയൊലിച്ചു വരുന്ന വെള്ളവും വൃഷങ്ങളും തകരുന്ന കെട്ടിട അവശിഷ്ടങ്ങളും ഇടുക്കി ഡാമിൽ എത്താൻ 45 മിനിറ്റ് മതിയാകും. ജലപ്രവാഹത്തിൽ എല്ലാം നശിക്കും.

 

 

ഇടുക്കി ഡാമിൽ എത്തുന്ന ഈ ജലവും മറ്റും ഡാമിന് ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്. ഇടുക്കി ഡാം കൂടി തകർന്നാൽ കേരളത്തിലെ 6 ജില്ലകൾ ചെളിക്കുണ്ടായി മാറും. മൂന്ന് നില കെട്ടിടത്തിന്റെ അത്ര പൊക്കത്തിൽ ചെളി നിറയും കേരളം മൂന്ന് ഭാഗമായി വിഭജിക്കപ്പെടും. ഒരു ദുരന്തം ഉണ്ടായാൽ കുറഞ്ഞത് 35 ലക്ഷം മനുഷ്യരുടെ ജീവനും അവരുടെ സകല സമ്പത്തും നഷ്ടമാകും. ജീവിച്ചിരിക്കുന്ന ജനങ്ങൾ പകർച്ച വ്യാധികൾ കൊണ്ടും പട്ടിണി കൊണ്ടും നരകിക്കും . വിദഗ്ദരായ പലരും ഈ കാര്യങ്ങൾ ചൂണ്ടികാട്ടകയും പ്രതിവിധികൾ കാണണം എന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (1 hour ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (5 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (5 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (5 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (6 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (6 hours ago)

Malayali Vartha Recommends