അമാവാസി നാളിലെ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയും; പുഴയിൽ ഇറങ്ങാൻ സന്നദ്ധനാണെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ; ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തെരച്ചിൽ ഇന്നു വീണ്ടും നടക്കും?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തെരച്ചിൽ ഇന്നു വീണ്ടും നടക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് അമാവാസിയാണ്. അമാവാസി നാളിലെ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയും.
വെള്ളം കുറയുമെന്നുള്ളതിനാൽ പുഴയിൽ ഇറങ്ങാൻ സന്നദ്ധനാണെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ അറിയിച്ചു . അർജുന്റെ സഹോദരീഭർത്താവ് ജിതിൻ ആണ് ഈ വിവരം പുറത്ത് വിട്ടത്. 3 മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കണക്കുക്കൂട്ടൽ . അർജുന്റെ ബന്ധുക്കൾ ഷിരൂരിലെത്തും.
അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തിരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിനു നൽകിയ റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























