Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വയനാടിനെ പ്രിയങ്ക എടുത്തു കഴിഞ്ഞു; പിണറായി സഖാവ് കാഴ്ച കണ്ട് മടങ്ങി...

03 AUGUST 2024 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം

മഹാദുരന്തം മരണം വിതച്ച വയനാടിനെ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകള്‍ പ്രിയങ്കാ ഗാന്ധി എടുത്തുകഴിഞ്ഞു. കാരണഭൂതനെപ്പോലെ കറുത്ത തൊപ്പി വച്ച് കണ്ണുരുട്ടി കലിപ്പിച്ചു നോക്കുകയല്ല മറിച്ച് വയനാടന്‍ ജനതയെ നെഞ്ചോടു ചേര്‍ത്ത് പ്രിയങ്ക അവരുടെ കണ്ണീരൊപ്പുകയായിരുന്നു. കാരണഭൂതന്റെ മന്ത്രിതന്ത്രിമാരെപ്പോലെ പിരിവെടുപ്പിനുള്ള ചുറ്റുവട്ടം നോക്കുകയല്ല മറിച്ച് വയനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസവും കരുണയുമാണ് ഏറ്റവും ആവശ്യമെന്ന് രാഹുലും പ്രിയങ്കയും തിരിച്ചറിഞ്ഞിരിക്കുന്നു. അച്ഛന്‍ രാജീവ് ഗാന്ധി മരിച്ചവേളയിലേതുപോലുള്ള ദുഖം വേട്ടയാടുന്നുവെന്നു പറയാനുള്ള മനസാക്ഷിയാണ് ഈ യുവനേതാക്കളില്‍ നിന്ന് കേള്‍ക്കാനായത്. ചൂലല്‍ മലയിലെയും മുണ്ടക്കൈയിലെയും ക്യാമ്പുകളിലും ദുരന്തഭൂമിയിലും എത്തിയ രാഹുലിന്റെയും പ്രിയങ്കയുടെയും കരുണാര്‍ദ്രമായ ഒരു നോട്ടം മാത്രംമതിയാകും അവരുടെ ഹൃദയത്തിലെ നന്‍മ തിരിച്ചറിയാന്‍.

കേരളത്തെ ഏറ്റെടുത്ത കാരണഭൂതന്‍ കര്‍ക്കിടക കഞ്ഞി കുടിച്ച് ഉഴിച്ചിലും പിഴിച്ചിലുമായി ഇരിക്കുന്നതിനാലാണ് വയനാട്ടിലേക്ക് കടന്നുചെല്ലാന്‍ മടിച്ചതെന്നാണ് അനന്തപുരിയിലെ അന്തപ്പുരക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയത്. പകരം അടുത്ത മുഖ്യമന്ത്രിയാക്കന്‍ കുപ്പായം തുന്നിച്ചുകഴിഞ്ഞ മരുമകനെ വയനാട്ടിലേക്ക് അദ്ദേഹം ആശിര്‍വദിച്ച് അയയ്ക്കുകയും ചെയ്തു.

കേരളം കണ്ട ഏറ്റവും വലിയ മഹാദുരന്തത്തില്‍ നാനൂറോളം പേര്‍ മരിക്കുകയും നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത ദുരന്ത ദിവസം സുഖചികിത്സയിലായതിനാല്‍ ഒന്നും അറിയേണ്ട എന്ന കാരണഭൂതന്റെ സമീപനം എത്രയോ ക്രൂരമാണ്. വാടക ഹെലികോപ്ടറും കറുത്ത് ഭീമന്‍ കാറുമൊക്കെ സ്വന്തമായുണ്ടായിരിക്കെ ദുരന്തദിവസംതന്നെ വയനാട്ടില്‍ എത്തി ജനങ്ങളുടെ കരുതലാവാന്‍ എന്തായിരുന്നു പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് കുഴക്കം. 24 രാജ്യങ്ങളില്‍ വിനോദയാത്രയും സഞ്ചാരവും നടത്താന്‍ ഒരു ആരോഗ്യക്കുറവും സഖാവിനുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള സമയത്താണ് കേരളം ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യസ്‌നേഹിയിലെ നന്‍മയെ തിരിച്ചറിയുന്നത്.

ഈ സാഹചര്യത്തിലാണ് സഖാവ് പിണറായി വിജയനെയും രാഹുല്‍ ഗാന്ധിയെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നത്. തൃശൂരിനെ ഇങ്ങോട്ട് ഏറ്റെടുത്ത് എവിടെയോ പോയ സുരേഷ് ഗോപിയെയും വയനാട്ടില്‍ ഈയിടെ മത്സരിച്ച സുരേന്ദ്രനെയും ദുരന്തഭൂമിയില്‍ കാണാനായില്ലെന്നതും അതിശയത്തോടെ ജനം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. വയനാട്ടില്‍ ദുരന്തം സംഭവിച്ച ദിവസംതന്നെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിലേക്ക് വരാനിരുന്നതാണ്. പ്രതികൂല കാലാവസ്ഥമൂലം യാത്ര ഒഴിവാക്കേണ്ടിവന്നാലും ഇരുവരും ഇന്നലെ വയനാട്ടിലെത്തി ദുരതജനതയ്ക്ക് ആശ്വാസം പകരുകയായിരുന്നു.

വയനാട്ടിലെ ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശവും മേപ്പാടിയിലെ ആശുപത്രിയും സാമൂഹികാരോഗ്യ കേന്ദ്രവും ലോക്സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. അടുത്ത ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്‌തേക്കാം. മുന്‍പ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ച രണ്ടു തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിനും റോഡ് ഷോക്കു്ം പ്രിയങ്ക വയനാട്ടില്‍ എത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിക്ക് ഇത്രയേറെ മനുഷ്യത്വം ഉണ്ടായെങ്കില്‍ ഒന്നു ചിന്തിക്കണം സിപിഎം ദേശീയ മഹാന്‍മാരായ സീതാറാം യച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും വയനാട്ടിലേക്ക് കണ്ടില്ല.

 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടുകാരുടെ മനംകവരാന്‍ ശ്രമിച്ചെങ്കിലും അമ്പേ പരാജയപ്പെട്ട ആനി രാജയെയും ഇതുവരെ വയനാട്ടില്‍ കാണാന്‍ സാധിച്ചിട്ടില്ല. ഒറ്റവരി അനുശോചന സന്ദേശം പോലും സഖാവ് ആനി രാജ ഉള്‍പ്പെടെ പാര്‍ട്ടിയിനിന്നും ഉണ്ടായില്ലെന്നതാണ് ഏറെ അതിശയകരമായിരിക്കുന്നത്. ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.'ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ദുരിതാശ്വാസ -പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഉരുള്‍പൊട്ടലിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. സമഗ്രമായ ഒരു കര്‍മ്മ പദ്ധതി അടിയന്തരമായി ആവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. രാഹുലും പ്രിയങ്കയും ദുരിതാശ്വാസ ക്യാമ്പുകളായ മേപ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍, മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും പ്രിയങ്കയും രാഹുലും സന്ദര്‍ശനം നടത്തിയ നിമിഷങ്ങള്‍ കേരളം ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. കവിഞ്ഞൊഴുകുന്ന പുഴയ്ക്കു മുകളിലെ താല്‍ക്കാലിക പാലത്തിലൂടെ രാഹുലും പ്രിയങ്കയും നടന്നു. കാരണഭൂതല്‍ കുടക്കീഴില്‍ നിന്ന് പാലവും പുഴയും നോക്കിക്കണ്ടതു മാത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (1 hour ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (5 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (5 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (5 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (6 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (6 hours ago)

Malayali Vartha Recommends