വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ചില്ലിൽ വിള്ളൽ വീണു; കല്ലെറിഞ്ഞ വ്യക്തിക്കായി ആർപിഎഫ് അന്വേഷണം തുടങ്ങി

വന്ദേഭാരത് ട്രെയിനിനു നേരെയുള്ള കല്ലേറിന് യാതൊരു കുറവുമില്ല. വീണ്ടും കല്ലേറ് ഉണ്ടായിരിക്കുകയാണ് . വെള്ളിയാഴ്ച വൈകിട്ട് ആണ് സംഭവമുണ്ടായിരിക്കുന്നത്.ട്രെയിൻ തിരുവനന്തപുരത്തുനിന്നു യാത്ര തിരിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിലായിരുന്നു സംഭവം4.15ഓടെ തിരുവനന്തപുരം–മംഗളുരു വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.
കല്ലെറിഞ്ഞ വ്യക്തിക്കായി ആർപിഎഫ് അന്വേഷണം തുടങ്ങി. ട്രാക്കിന് വലതു വശത്തു നിന്നിരുന്ന വ്യക്തി ട്രെയിനിലെ സി4 കോച്ചിനു നേർക്കു കല്ലെറിയുകയായിരുന്നുവെന്നു യാത്രക്കാർ വ്യക്തമാക്കി . കല്ലേറിൽ കോച്ചിന്റെ ജനൽച്ചില്ലിൽ വിള്ളൽ ഉണ്ടായി. കണിയാപുരം–മുരുക്കുംപുഴ സ്റ്റേഷനുകൾക്കിടയിൽ വച്ചായിരുന്നു ഇത് നടന്നത്.
തുടർന്നു യാത്രക്കാർ വിവരം ആർപിഎഫ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു . ട്രെയിൻ കൊല്ലം സ്റ്റേഷനിൽ എത്തി.ഇതോടെ ഉദ്യോഗസ്ഥർ എത്തി കല്ലേറിൽ വിള്ളൽ സംഭവിച്ച ജനൽച്ചില്ലു പരിശോധിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha


























