രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കടകരമായ കാഴ്ച; നമ്മൾ എല്ലാവരും ചേർന്ന് അവരെ സഹായിക്കുന്നു; എല്ലാ യൂണിറ്റുകൾക്കും നന്ദി; ബ്രിഡ്ജ് ഉണ്ടാക്കിയത് അത്ഭുതമാണ്; വിശ്വ ശാന്തി ഫൗണ്ടഷൻ താനുമായിട്ട് സഹകരിച്ച് പുനരധിവാസത്തിന് 3 കോടി രൂപ നൽകും; ദുരന്ത ഭൂമിയിൽ വൻ പ്രഖ്യാപനവുമായി ടെറിട്ടോറിയൽ ആർമി ലഫ്. കേണൽ മോഹൻലാൽ

നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെത്തി. ടെറിട്ടോറിയൽ ആർമി ലഫ്. കേണൽ ആണ് മോഹൻലാൽ. സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്. ഇപ്പോൾ അദ്ദേഹം പുഞ്ചിരിമട്ടത്ത് സന്ദർശിക്കുകയാണ്.
രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കടകരമായ കാഴ്ച്ചകളാണ് നാം കണ്ടത് വളരെ സങ്കടകരമായ കാഴ്ച്ചയാണ്. അവിടെ പോയി കണ്ടാൽ മാത്രമേ കാര്യങ്ങൾ , മനസിലാകൂ . നമ്മൾ എല്ലാവരും ചേർന്ന് അവരെ സഹായിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ ആർമി , നേവി പോലീസ് ,എയർ ഫോഴ്സ് . ഫയർഫോഴ്സ്, NDRF ,പോലീസ് ,ഡോക്ടേഴ്സ് ,നാട്ടുകാർ സന്നദ്ധ സംഘടനകൾ എന്നിവരുടെ സേവനം അദ്ദേഹം എടുത്തു പറഞ്ഞു . ഒരു സാധാരണ കല്ല് എടുത്തു വച്ച കുട്ടി പോലും ഇതിൽ പങ്കാളികളാണ്. ഇവിടെ ആദ്യമെത്തിയത് താൻ കൂടെ ഉൾപ്പെടുന്ന 122 ഇൻഫാൻട്രി ബറ്റാലിയൻ TA മദ്രാസ് ആണ് .
അവർ വളരെയധികം ശ്രമിച്ചു എന്നും അവരുമായി സ്നേഹമുണ്ട്, എല്ലാ യൂണിറ്റുകൾക്കും നന്ദി പറയുന്നു എന്നും മോഹൻലാൽ പറഞ്ഞു. ബ്രിഡ്ജ് ഉണ്ടാക്കിയത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു . ഇവിടുത്തെ വിശ്വ ശാന്തി ഫൗണ്ടഷൻ താനുമായിട്ട് സഹകരിച്ച് പുനരധിവാസത്തിന് 3 കോടി രൂപ നൽകും എന്നും അദേഹം പറഞ്ഞു .
വളരെ ഞെട്ടലാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. നേരത്തെ ആദ്ദേഹം ഇവിടെ വന്നിട്ടുമുണ്ട്. പക്ഷെ ഇപ്പോൾ ആ സ്ഥലത്തിന്റെ അവസ്ഥ കണ്ടു അദ്ദേഹം ആകെ നടുങ്ങിയിരിക്കുകയാണ്. സൈനീക സംഘത്തിനൊപ്പം ലെഫ്റ്റേണൽ കേണൽ മോഹൻലാൽ എത്തി. ആശ്വാസമേകാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചയിടങ്ങളിലേക്കെല്ലാം മോഹൻലാൽ സന്ദർശിക്കുന്നുണ്ട് . മുംബയിൽ നിന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha


























