ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥ...! വയനാട്ടിലെ ദുരന്തമുഖത്ത് നിന്ന് മേജര്‍ രവിയുടെ സെല്‍ഫി... ! വിമർശനം ശക്തമാക്കി സോഷ്യൽ മീഡിയ
വയനാട്ടിലെ ദുരന്തമുഖത്ത് നിന്ന് മേജര്‍ രവിയുടെ സെല്‍ഫി... ! വിമർശനം ശക്തമാകുകയാണ് . നടനും ടെറിടോറിയല്‍ ആര്‍മി ലെഫ്റ്റനന്‍റ് കേണലുമായ മോഹന്‍ലാൽ ഇന്ന് സ്ഥലം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം നടനും സംവിധായകനുമായ മേജര്‍ രവിയുമുണ്ടായിരുന്നു .
വയനാട്ടിൽ നിന്നും ഇവർ തമ്മിൽ ഉള്ള സെൽഫിയാണ് പങ്കുവെച്ചത്.പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചിയെന്ന എക്സ് പേജിലാണ് മേജർ രവി സെൽഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കു വച്ചത് . ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉള്ളതെന്നാണ് വിമർശനം .
അങ്ങനെയുള്ള ദുരന്തഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രർത്തികൾ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സെൽഫിയെടുത്തത് ശരിയായില്ലെന്നും വിമർശകർ കമന്റിലൂടെ വിമർശിക്കുന്നു.
https://www.facebook.com/Malayalivartha