വയനാടിനുവേണ്ടി ടൊവിനോയുടെ ഈ മാതൃകാപരമായ പിന്തുണയെ അഭിനന്ദിച്ച് മന്ത്രി

വയനാടിനുവേണ്ടി നിരവധി പേര് സഹായവുമായി എത്തിയിട്ടുണ്ടെങ്കിലും ടൊവിനോയെ പ്രത്യേകം അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരക്കണക്കിന് മനുഷ്യരുണ്ട്. അവിടെ ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത് ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു.
മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ ദുഷ്കരമാക്കുന്ന ഈ വെല്ലുവിളി സംബന്ധിച്ച് ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ നടത്തിയ പ്രതികരണം ടൊവിനോ തോമസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് മന്ത്രി പറയുന്നു. പിന്നാലെ ടൊവിനോ ആയിരം സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്പില്‍ എത്തിക്കുമെന്ന് അറിയിച്ചു. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീല്‍ പാത്രങ്ങള്‍ വഴി ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും മൂലമുണ്ടാവുന്ന വന്‍തോതിലുള്ള മാലിന്യം ഒഴിവാക്കാന്‍ കഴിയുന്നു. ഒരു നല്ല സന്ദേശമാണ് ടൊവിനോ മുന്നോട്ടുവച്ചത്.
ടൊവിനോയുടെ ഈ മാതൃകാപരമായ പിന്തുണയെ തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. എല്ലാ ക്യാമ്പുകളിലെയും അന്തേവാസികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞതായും എം.ബി രാജേഷ് അറിയിച്ചു.വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ടൊവിനോ തോമസ് നല്‍കിയത്.
https://www.facebook.com/Malayalivartha


























