വയനാട് ദുരന്തം... എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തത്തില്‍പെട്ട ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള തീരുമാനം ശരിയായ നിലപാട് തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത് അങ്ങനെതന്നെ നല്‍കണം. എല്ലാ കോണ്‍ഗ്രസുകാരും ഒറ്റക്കെട്ടായി നില്‍ക്കണം. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന് നടത്തിയ പ്രസ്താവനയെ കുറിച്ചും ചെന്നിത്തല മറുപടി പറഞ്ഞു. സുധാകരന് ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹം എനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് അറിയിച്ചത്. സുധാകരന് പറയുന്നത് വിശ്വസിക്കുന്നു.
യാതൊരു അഭിപ്രായ വ്യത്യാസവും കോണ്‍ഗ്രസിലില്ല. ദുരന്തത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്,? ഒന്നിലും രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. പണ്ടും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മള് എതിര്‍ത്തിട്ടുണ്ട്. ലോകായുക്തയില്‍ കേസ് വരെ നല്‍കിയിട്ടുണ്ട്. വകമാറ്റി ചെലവാക്കുമ്പോള്‍ പണ്ട് എതിര്‍ത്തതു പോലെ ഞങ്ങള്‍ എതിര്‍ക്കും. പക്ഷേ ഇപ്പോള്‍ അതിന്റെ അവസരമല്ല. പാര്‍ട്ടി ചെയ്യേണ്ടേ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത് ആ നിലയ്ക്ക് ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























