കണ്ണീര്‍ക്കാഴ്ചയായി.... പുത്തൂര്‍ കൈനൂര്‍ റോഡില്‍ നിറഞ്ഞ വെള്ളം മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....
കണ്ണീര്‍ക്കാഴ്ചയായി....പുത്തൂര്‍ കൈനൂര്‍ റോഡില്‍ നിറഞ്ഞ വെള്ളം മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം തെരച്ചിലില്‍ കണ്ടെത്തി.
ശനിയാഴ്ച രാവിലെ പുത്തൂര്‍ പുഴയിലെ കോ ലോത്തുംകടവിലാണ് മൃതദേഹം കണ്ടെത്തിയത്. കൈനൂര്‍ കാരാട്ടുപറമ്പില്‍ തിലകന് മകന് അഖില്‍ (23) ആണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഒഴുക്കില്‍ പെട്ടുപോയത്. ഇയാള്‍ പുത്തൂരില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മണലിപുഴ കവിഞ്ഞൊഴുകി പുത്തൂര്‍ കൈനൂര്‍ റോഡില്‍ വെള്ളം കയറി ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഈ റോഡ് വഴിപോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് റോഡിലെ വെള്ളം മുറിച്ച് കടക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. കുറച്ച്മാറി റോഡിലെ വെള്ളം പുഴയിലേക്കാണ് പതിക്കുന്നത്.
നാട്ടുകാര്‍ ഏറെ തിരച്ചില്‍ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച വരെ ഫയര്‍ഫോഴ്സ് തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ലായിരുന്നു. ശനിയാഴ്ച രാവിലെ എന്‍.ഡി.ആര്.എഫ്., ഫയര്‍ഫോഴ്സ്, സ്കൂബ ടീം എന്നിവര്‍ സംയുക്തമായി നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് പുത്തൂര്‍ കൈനൂര്‍ റോഡില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ കോ ലോത്തുംകടവില്‍ മൃതദേഹം കണ്ടെത്തിയത്. അമ്മയും സഹോദരിയുമുണ്ട്.
https://www.facebook.com/Malayalivartha