സംസ്ഥാനത്തെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് തൊഴില്‍സുരക്ഷയും ആനുകൂല്യങ്ങളുമില്ലെന്ന് സര്‍ക്കാര്‍ .... സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നു...

സംസ്ഥാനത്തെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ സര്‍ക്കാര്‍ സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നു. ഇതുസംബന്ധിച്ച പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള സാങ്കേതികസമിതിയെ നിയമിച്ചു.
ഈ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് തൊഴില്‍സുരക്ഷയും ആനുകൂല്യങ്ങളുമില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അപര്യാപ്തമായ വേതനം, സ്ഥിരതയില്ലാത്ത വരുമാനം തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ തൊഴിലാളികള്‍ക്കായി സമഗ്രമായ നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാരിന്റെ ഉദ്ദേശം.
സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനും അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ കണ്‍വീനറുമായി 26 അംഗങ്ങളടങ്ങിയതാണ് സമിതി. ഐ.എല്‍.ഒ. ദേശീയ പ്രോഗ്രാം ഓഫീസര്‍ രുചിര ചന്ദ്ര, കിലെ ചെയര്മാന് കെ.എന്‍.ഗോപിനാഥ്, കെ.എസ്.ഐ.ഡി.സി. മെമ്പര്‍ സെക്രട്ടറി ഡോ. പി.വി.ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ സമിതിയിലെ അംഗങ്ങളാണ്.
"
https://www.facebook.com/Malayalivartha


























