ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു...
ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ വി വിനീത് (34) വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഇന്ന് പുലര്‍ച്ചെ 5.30-നായിരുന്നു അപകടം നടന്നത്.
വിനീതും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വിനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിനീതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സിപിഐ എം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗവും ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനുമാണ് വിനീത്.
പിതാവ് കെ വാരിജാക്ഷന്‍ സിപിഐ എം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് സഹോദരന്‍ വി വിനീഷ് . ഭാര്യ പ്രിയ.ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha