Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുലപ്പാല്‍ വേണമെന്ന് കമന്റിട്ട ചേട്ടന്മാര്‍ക്കെല്ലാം കൊടുത്തിട്ടുണ്ട് ! വയനാട് ദുരന്തത്തിന്റെ വേദനയില്‍ നില്‍ക്കുമ്പോള്‍ ചെറ്റത്തരം പറഞ്ഞതവര്‍ക്കുള്ളത് ചുണക്കുട്ടികള്‍ കൊടുത്തു ; ആ യുവതിയെ അപമാനിച്ചവന്മാര്‍ക്ക് ഇതിലും വലുത് കിട്ടാനില്ല...ഈ ദുരന്തങ്ങളേയും നമ്മള്‍ മലയാളികള്‍ അതിജീവിക്കും

04 AUGUST 2024 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം

മുലപ്പാല്‍ വേണമെന്ന് പറഞ്ഞ ചേട്ടന്മാര്‍ക്ക് വീട്ടില്‍ കയറി കൊടുക്കുന്നുണ്ട്. വേറെ ഒന്ന് രണ്ട് പേര്‍ക്കൂടെ വേണമെന്ന് പറഞ്ഞിട്ടുണ്ട് അവരെ തപ്പിക്കൊണ്ട് ഇരിക്കുകയാണ്. അഡ്രസ് കറക്ട് കിട്ടിയാല്‍ വീട്ടില്‍ക്കേറി ഭാര്യയുടേയും മക്കളുടേയും മുന്നില്‍ വെച്ച് കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദുരന്തങ്ങല്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ഒറ്റക്കെട്ടായി പറയുന്ന ഒരു വാചകം ഉണ്ട് ഇതിനേയും നമ്മള്‍ അതിജീവിക്കും. അത് എന്തുകൊണ്ട് ആണെന്ന് അറിയാമോ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും രാഷ്ട്രീയവും ഒക്കെ ആണെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ ഒരുമിച്ച് നിന്ന് അതിനെ നേരിടും. പക്ഷെ അപ്പോഴും കുത്തിത്തിരിപ്പും വിഷവും ഉള്ളില്‍ നിറഞ്ഞ ഒരുകൂട്ടര്‍ ഉണ്ടാകും. അവരെ ദേ ഇതുപോലൊക്കെ കൈകാര്യം ചെയ്യും. കിട്ടിയില്ലേല്‍ ചോദിച്ച് മേടിക്കാന്‍ വന്നോളും...

വയനാട്ടിലെ ക്യാമ്പില്‍ പാല് കുടിക്കുന്ന ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ പറയണേ. ആ കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുക്കാന്‍ എന്റെ ഭാര്യ തയ്യാറാണെന്ന് ഒരു മനുഷ്യന്‍ പോസ്റ്റിട്ടു. അതിന് താഴെ ചെന്ന് നാറിയ കമന്റിട്ടവന്മാരെ നാട്ടുകാരായ ചുണക്കുട്ടികള്‍ കേറിയങ്ങ് മേഞ്ഞു.  നെഞ്ചില്‍ ചവിട്ട് കിട്ടിയ പാടൊക്കെ ഉണ്ടല്ലോ പാല് കുടിച്ച് സന്തോഷായില്ലേ. ഇനി അല്പം വിശ്രമിച്ചോളു. ഇനി ചോദിച്ച ഓരോരുത്തര്‍ക്ക് കൊടുക്കാനായിട്ട് പോയിട്ടുണ്ട് ചുണക്കുട്ടികള്‍. ഒന്നോര്‍ത്ത് നോക്കുക എന്ത് അവസ്ഥയിലൂടെയണ് നമ്മള്‍ കടന്ന് പോകുന്നതെന്ന്. ജോര്‍ജിട്ട കമന്റ് എനിക്ക് വേണം എന്നായിരുന്നു...ഹോപ്‌ലെസ് ഡ്രീമര്‍ എന്ന പേജില്‍ നിന്ന് ഒരുത്തന്‍ ഇട്ട കമന്റ് വലിയ കുട്ട്യോള്‍ക്ക് കൊടുക്കുമോ എന്നാണ്...സുകേഷ് പി മോഹന്‍ എന്നൊരു മാന്യന്‍ ഇട്ട കമന്റ് നല്ല കറവ ഉണ്ടെന്ന് തോന്നുന്നു...അവന്റെ പ്രൊഫൈലില്‍ അയ്യപ്പന്റെ ചിത്രം...ഒടുവില്‍ ഇടികിചട്ടുമെന്നായപ്പോള്‍ ഓന്‍ പരസ്യമായി മാപ്പ് പറഞ്ഞു. ബഹുമാനപ്പെട്ട എന്റെ ഫേസ്ബുക് സുഹൃത്തുക്കളോട് കഴിഞ്ഞദിവസം എഫ്ബിയില്‍ ഈ പോസ്റ്റിന് താഴെ ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു അത് ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. കുറച്ച് സമയത്തിന് ശേഷം ഞാന്‍ ആ കമന്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഞാന്‍ ചെയ്ത തെറ്റിന് നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.

പിന്നെ ഒരുത്തന്‍ അതും തെക്കോട്ട് എടുക്കാന്‍ പരുവത്തിലായ ഒരമ്മാവന്‍ മോഹനന്‍ പിള്ള ഭാസ്‌കര കുറുപ്പ് ഇട്ടത്...പറയാന്‍ തന്നെ കഴിയില്ല...പക്ഷെ ഞാന്‍ പറയും കാരണം ഇയാളുടെയൊക്കെ മനസിലെ വിഷം എത്രത്തോളം ഉണ്ടെന്ന് ഇയാളെ അറിയുന്ന നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മനസിലാകണം. എനിക്ക് കുറച്ച് വേണം...അത് കുപ്പിയില്‍ തന്നാല്‍ പോര..നേരിട്ട് വലിച്ച് കുടിക്കണം പറ്റുമോ എന്നാണ്. ഇയാള്‍ക്ക് പെണ്‍മക്കളുണ്ടോ ആവോ അവര്‍ ഈ മാദ്യദേഹത്തോടൊപ്പമാണ് ജീവിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്ന് മാറിത്താമസിക്കുക. ഈ അമ്മാവന്‍ ഭാര്യയോടൊപ്പം അമ്പലനടയില്‍ നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ മലയാളി കുത്തിപ്പൊക്കി. അമ്മാവന്റെ വീട്ടിലേക്ക് പാല്‍ തരാന്‍ വരുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്തിനാണോ ഈ ഐറ്റമൊക്കെ അമ്പലത്തില്‍ പോകുന്നതെന്നാണ് ചോദ്യം.

ഒരുവശത്ത് രക്ഷാപ്രവര്‍ത്തനവും നടത്തുന്നുണ്ട്. അതിനിടയില്‍ക്കൂടി ഇമ്മാതിരി നാറിയ പണി കാണിക്കുന്നവരെ തൂക്കി എടുത്തിട്ട് പൊട്ടിക്കുന്നുമുണ്ട് മലയാളി. അതെ നമ്മള്‍ ഇതും അതിജീവിക്കും. പാല് ചോദിച്ച തല്ല് കിട്ടിയവരും ഇനി കിട്ടാനുള്ളവരും ഇനി മില്‍മ പാല് പോലും കുടിക്കില്ല. അതുപോലെ കിട്ടിയിട്ടുണ്ട്. ഇങ്ങനെയുള്ള മനുഷ്യര്‍ സമൂഹത്തിലുണ്ട് എന്നുള്ളത് അത്ര നിസ്സാരമല്ല. സമൂഹത്തിന് തന്നെ ആപത്താണ്. മൃഗങ്ങള്‍ എത്രയോ ഭേദമാണ്. വയനാട്ടില്‍ നിന്ന് നമ്മള്‍ കേട്ടില്ലെ ആന കാണിച്ച കരുതലിന്റെ വിവരം. ഒരു അമ്മൂമ്മയും കൊച്ചുമകളും വെളുക്കുവോളം കഴിച്ച്കൂട്ടിയത് അനയുടെ അടുത്താണെന്ന്. അവര്‍ കാണിക്കുന്ന കരുണ പോലും ഇല്ലാത്ത മനുഷ്യര്‍.

വയനാട് ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഓരോ മലയാളിയും. തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ ഒരുകൂട്ടം മനുഷ്യര്‍ ഓടുന്നു. ഒരു ദിവസത്തെ ജോലിയുടെ കൂലിയും വയനാടിന് വേണ്ടി മാറ്റിവെച്ച കൂലിപ്പണിക്കാര്‍. കുഞ്ഞുമക്കള്‍ അവരുടെ കുടുക്ക പൊട്ടിച്ച പണം മാറ്റിവെക്കുന്നു. അതുപോലെ ഒരു സഹായമാണ് ക്യാമ്പില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കാന്‍ തയ്യാറാണെന്ന് ആ യുവതി പറഞ്ഞതിനെ. ആ യുവതിക്ക് നന്ദി പോസ്റ്റുകള്‍ വരുമ്പോള്‍ തന്നെയാണ്. ഞങ്ങള്‍ക്ക് വേണം തരുമോയെന്ന് ചോദിച്ച് മനുഷ്യനേയല്ലാത്ത കുറേയെണ്ണത്തിന്റെ കമന്റ്.

പ്രളയകാലത്തും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളുടെ സമയങ്ങളിലുമെല്ലാം സഹജീവി സ്‌നേഹത്തിന്റെയും അപാരമായ ചേര്‍ത്തുപിടിക്കലിന്റേയും നിരവധി കാഴ്ചകള്‍ കേരളം കണ്ടു. പണവും ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളുമായി ഉള്ളതിന്റെ ഒരോഹരി പലരും കൊടുത്തപ്പോള്‍ ഉപജീവനമാര്‍?ഗത്തില്‍ ഉള്ളതെല്ലാം പെറുക്കിക്കൊടുക്കുന്ന ഹൃദയഹാരിയായ നിമിഷങ്ങള്‍ക്കും നമ്മള്‍ സാക്ഷിയായി. കുരുന്നുകള്‍ മുതല്‍ വയോധികര്‍ വരെ ആ സഹായനിരയില്‍ അണിനിരന്നു. ഇപ്പോഴിതാ വയനാട് മുണ്ടക്കൈയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് കേരളം ഇരയായപ്പോള്‍ അവിടെയും അത്തരം സഹായമനസ്‌കതയുടെ മഹാഅധ്യായങ്ങള്‍ രചിക്കപ്പെടുകയാണ്. അത്തരമൊരു മധുരമാതൃകയെ കുറിച്ചാണ് പറയുന്നത്.

ദുരന്തഭൂമിയില്‍ നിന്ന് പെറ്റമ്മയെ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വേണമെങ്കില്‍ പറയണം, തന്റെ ഭാര്യ തയാറാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഒരു പൊതുപ്രവര്‍ത്തകന്‍. ദുരന്തമുഖത്തുനിന്ന് ഓരോരുത്തരെയും രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്‌കരമാണെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ സാധ്യമായ രീതിയിലെല്ലാം പ്രതീക്ഷയോടെ നീങ്ങുന്നതിനിടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് വന്ന ഹൃദയഹാരിയായ ഈ അഭ്യര്‍ഥന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്ക?ണേ... എന്റെ ഭാര്യ റെഡിയാണ്' എന്നാണ് ഒരു പൊതുപ്രവര്‍ത്തകരിലൊരാള്‍ വാട്ട്‌സ്ആപ്പ് സന്ദേശമായി സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചത്. സന്ദേശം പൊതുപ്രവര്‍ത്തകന്റെ പേര് മറച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അഭിനന്ദനമറിയിച്ചും സന്തോഷം പങ്കിട്ടും നിരവധി പേരാണ് രം?ഗത്തെത്തുന്നത്. ചേര്‍ത്തുപിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോല്‍ക്കില്ല എന്നാണ് പലരും പറയുന്നത്. ഇവരെ പോലുള്ളവര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോല്‍പിക്കാനാവില്ല, സമാനതകളില്ലാത്ത ഹൃദയ ഐക്യം കേരളത്തിന്റെ കൈമുതല്‍, കഷ്ടപ്പാടിന്റെ വേദനകള്‍ അറിഞ്ഞ വാക്കുകള്‍, ഇതാണ് കേരളം.നമുക്കഭിമാനിക്കാം ആ സഹോദരിയെയും സഹോദരനെയും കുറിച്ചോര്‍ത്ത്, പ്രളയത്തെ പോലും തോല്‍പിക്കുന്ന ചേര്‍ത്തുവെപ്പ്... ദൈവം അനുഗ്രഹിക്കട്ടെ എന്നൊക്കെയും ആളുകള്‍ പറയുന്നു. ഇത്തരത്തില്‍ വന്‍ കൈയടിയാണ് ആ യുവതിയുടെയും ഭര്‍ത്താവിന്റേയും മനസിന് സൈബറിടം നല്‍കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (1 hour ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (1 hour ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (5 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (5 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (5 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (5 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (5 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (6 hours ago)

Malayali Vartha Recommends