Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

കേരളാ പോലീസിനെ തേന്‍ കെണിയില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസ്... പെന്‍ഡ്രൈവിലെ ഉള്ളടക്കം സര്‍ക്കാര്‍ അഭിഭാഷകന് നല്‍കാന്‍ ജില്ലാ കോടതി ഉത്തരവ്

07 AUGUST 2024 08:31 AM IST
മലയാളി വാര്‍ത്ത

മധ്യവയസ്‌ക്കന്റെ ഭിന്നശേഷിക്കാരിയായ മകളെ നോക്കാമെന്ന വ്യവസ്ഥയില്‍ വിവാഹം വാഗ്ദാനം നല്‍കി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശിയായ 68 കാരനില്‍ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്.

2023 മെയ് 3 നാണ് പ്രതിയുടെ അറസ്റ്റ് പൂവാര്‍ പോലീസ് രേഖപ്പെടുത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി 68 കാരനില്‍ നിന്ന് തട്ടിയത്. ഈ പരാതിയില്‍ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ 'അശ്വതി അച്ചു' പിടിയിലാകുന്നത് ആദ്യമാണ്.


നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചില പൊലീസ് ഓഫീസര്‍ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. ഇത് ആദ്യമായിട്ടാണ് സാമ്പത്തിക തട്ടിപ്പില്‍ ആരോപണ വിധേയ അറസ്റ്റിലാവുന്നത്



പെന്‍ഡ്രൈവിലെ ഉള്ളടക്ക പകര്‍പ്പ് സര്‍ക്കാര്‍ അഭിഭാഷന് നല്‍കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. അതേ സമയം സി ഡി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും ഹാജരാക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സി ഡി ഫയല്‍ 20 ന് ഹാജരാക്കാനും അഡീഷണല്‍ ജില്ലാ ജഡ്ജി മിനി. എസ്. ദാസ് അന്വേഷണ ഉദ്യോഗസ്ഥന് അന്ത്യശാസനം നല്‍കി. ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ 5 , 8 , 12 എന്നീ തീയതികളിലായി 3 ആവര്‍ത്തി ആവശ്യപ്പെട്ടിട്ടും സി ഡി ഫയല്‍ ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ 4 ന് പരിഗണിച്ച പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാര്‍ ഹര്‍ജിയില്‍ വാദം കേട്ട് തീര്‍പ്പു കല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഹര്‍ജിയും പെന്‍ ഡ്രൈവും പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ നിന്നും ഒന്നാം അഡീ. ജില്ലാ കോടതിക്ക് സ്വമേധയാ മെയ്ഡ് ഓവര്‍ ചെയ്യുകയായിരുന്നു. അതേ സമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രതിയുടെ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്ലാതിരുന്നിട്ടും അശ്വതിയെ അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് ഭയക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരിലും ഭരണ സിരാ കേന്ദ്ര ഉന്നതങ്ങളിലും അശ്വതിക്കുള്ള സ്വാധീനത്താല്‍ തൊട്ടാല്‍ കൈ പൊള്ളുമെന്ന ഭയമാണ് അറസ്റ്റില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന ആക്ഷേപമാണുയര്‍ന്നിരിക്കുന്നത്. അതേ സമയം തേന്‍ കെണിക്കാരിക്ക് ജാമ്യം ലഭിക്കാനാണ് സി ഡി ഫയല്‍ ഹാജരാക്കാതെ പോലീസ് ഒത്തു കളിക്കുന്നതെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
പെന്‍ ഡ്രൈവിലാക്കിയ ഓഡിയോ ക്ലിപ്പുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അശ്വതി ഹാജരാക്കിയിരുന്നു. പ്രതിയായ അഞ്ചല്‍ അശ്വതി മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് തന്റെ ഭാഗം ന്യായീകരിക്കാനുള്ള തൊണ്ടി മുതലായി പെന്‍ഡ്രൈവ് ഹാജരാക്കിയത്. ഹര്‍ജിയോടൊപ്പം അഡീഷണല്‍ ഡോക്യുമെന്റ് ആയി സെപ്റ്റംബര്‍ 27 നാണ് അശ്വതി പെന്‍ഡ്രൈവ് ഹാജരാക്കിയത്. പോലീസുദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും തന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെടാന്‍ പെന്‍ഡ്രൈവ് കോടതി പരിശോധിക്കണമെന്നും ബോധിപ്പിക്കുകയായിരുന്നു.
കേസ് ഡയറി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും 27 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ പാങ്ങോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര ഡി വൈ എസ് പിയോടാണ് കോടതി ഉത്തരവിട്ടത്. തന്നെ തേന്‍ കെണിയില്‍ കുടുക്കി പണം തട്ടിയെന്ന കൊല്ലം റൂറല്‍ പോലീസ് എസ്. ഐ. സുമേഷ് ലാലിന്റെ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്. കേരളാ പോലീസിലെ എസ് ഐ , സി ഐ റാങ്ക് തൊട്ട് ഉള്ള മേലാഫീസര്‍മാരെയാണ് അശ്വതി തേന്‍ കെണിയൊരുക്കി കുടുക്കി പണം തട്ടിയത്. മാനക്കേട് കരുതി പോലീസുദ്യോഗസ്ഥര്‍ പരാതിപ്പെടാന്‍ മടിച്ചു നില്‍ക്കുകയാണ്.
ഫേസ്ബുക്കില്‍ ഫോട്ടോകള്‍ വച്ച് '' അശ്വതി അരുണ്‍ അഭി '' എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥരുമായി മെസഞ്ചര്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് ഉഭയസമ്മതത്തോടെ പോലീസുദ്യോഗസ്ഥരുമായി ലോഡ്ജ് മുറിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രെഗ്‌നന്‍സി ടെസ്റ്റ് കാര്‍ഡില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ഹാര്‍പിക് ഒഴിച്ച് ചുവപ്പ് നിറമാക്കി കാണിച്ച് ഗര്‍ഭിണിയായെന്ന് സ്ഥാപിക്കും. കൂടാതെ ഇരകളായ പോലീസ് ഏമാന്‍മാര്‍ക്ക് വിശ്വാസം വരുത്താന്‍ കൂട്ടുകാരി ലാബ് അസിസ്റ്റന്റായി ജോലി നോക്കുന്ന തലസ്ഥാനത്തെ കുമാരപുരം സ്വകാര്യ ആശുപത്രിയില്‍ യൂറിന്‍ ടെസ്റ്റ് നടത്തിയതായി വെളിപ്പെടുത്തി താന്‍ ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ സംഘടിപ്പിച്ച വ്യാജ പോസിറ്റീവ് റിസള്‍ട്ട് സര്‍ട്ടിക്കറ്റ് കാണിക്കുകയും അബോര്‍ഷന്റെ പേര് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതുമാണ് തേന്‍ കെണിക്കാരി അശ്വതിയുടെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യ പ്രവര്‍ത്തന രീതി). ഉദ്യോഗസ്ഥരുടെ ഭാര്യമാരെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. കുടുംബ വഴക്കില്‍ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്ക് വരെയെത്തുകയും ചെയ്തു.
പാങ്ങോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പ് ക്രൈം കേസ് വാദിയായ ഇതേ എസ് ഐ തുമ്പ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കവേയാണ് ഇദ്ദേഹത്തിനെതിരെ അശ്വതി നല്‍കിയ പരാതിയില്‍ 2020 ല്‍ തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് ബലാല്‍സംഗ കേസ് എടുത്തത്. തുടര്‍ന്ന് എസ് ഐയില്‍ നിന്ന് പണം വാങ്ങി കേസ് പരാതി പിന്‍വലിച്ചു. തങ്ങള്‍ സ്‌നേഹ ബന്ധത്തിലായിരുന്നെന്നും തെറ്റിദ്ധാരണ മൂലമാണ് കേസ് ഫയല്‍ ചെയ്യാനിടയായതെന്നും അതിനാല്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സുമേഷ് ലാലിനെതിരായ ബലാല്‍സംഗ എഫ് ഐ ആര്‍ ക്വാഷ് (റദ്ദാക്കുക) ചെയ്ത ഹൈക്കോടതി അശ്വതിക്കെതിരെ അന്വേഷണം നടത്താനും 2020 ല്‍ ഉത്തരവിട്ടു. അതേ സമയം അശ്വതിക്ക് ഉള്ള ഉന്നത സ്വാധീനത്താല്‍ യാതൊരന്വേഷണവും നടത്തിയില്ല. എന്നാല്‍ തുടര്‍ന്നും അശ്വതി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ പണം നല്‍കി. ഇതാവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് എസ് ഐയുടെ പരാതിയില്‍ കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 384 (ഭയപ്പെടുത്തിയുള്ള പണാപഹരണം) , 385 (ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിലേക്കായി ആള്‍ക്ക് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവയില്‍ 384 ജാമ്യമില്ലാ വകുപ്പാണ്.
ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ സൈബര്‍ ഡോമും സംയുക്ത അന്വേഷണം നടത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും അശ്വതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും പോലീസ് ആസ്ഥാനവും രഹസ്യാന്വേഷണം നടത്തി. അച്ചടക്ക സേനയായ പോലീസ് സേനക്ക് തന്നെ ആകെ മാനക്കേടായതിനെ തുടര്‍ന്ന് അശ്വതിയെ പൂട്ടാന്‍ പോലീസുദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി എസ് ഐ സുമേഷ് ലാലിനെക്കൊണ്ട് പരാതി കൊടുപ്പിച്ച് ജാമ്യമില്ലാ കേസെടുത്തതാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പരാതിക്കാര്‍ എത്താത്തതും ഹണി ട്രാപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്തുന്നതില്‍ പോലീസിനെ കുഴയ്ക്കുന്നുണ്ട്. അതേ സമയം അശ്വതിയെ അറസ്റ്റ് ചെയ്താല്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി കിട്ടിയ പല പോലീസുദ്യോഗസ്ഥരുടെയും മുഖം മൂടി പുറത്ത് വരുമെന്നുള്ള ഭയത്താല്‍ അശ്വതിയെ അറസ്റ്റ് ചെയ്യാതെ പോലീസുദ്യോഗസ്ഥര്‍ തന്നെ സംരക്ഷിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. അശ്വതി ഇനിയും വായ തുറന്നാല്‍ പലരും തലയില്‍ തോര്‍ത്തിട്ട് നടക്കേണ്ട ഗതി വരുമെന്നും പലരുടെയും തലകളുരുളുമെന്ന ഭയവും പോലീസ് സേനയുടെ തലപ്പത്തുള്ളവര്‍ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (4 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (4 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (6 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (7 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (7 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (7 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (8 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (8 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (8 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (8 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (8 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (9 hours ago)

Malayali Vartha Recommends