പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിന് സാധ്യത

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. തലശേരി സെഷന്‍സ് കോടതിയാണ് ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ പ്രകാരം കേസില്‍ പ്രതിയായതിനാല്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പി ജയരാജന്റെ അറസ്റ്റിലേക്ക് നീങ്ങനാണ് സാധ്യത.
ജാമ്യാപേക്ഷയിലെ ഹര്‍ജിയിന്മേലുള്ള വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഐഎം പ്രതികരിച്ചു. നിയമപരമായി ആലോചിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും.
അതേസമയം ആശുപത്രിയില്‍ കഴിയുന്ന പി ജയരാജന്റെ ആരോഗ്യസ്ഥിതി സിബിഐ പരിശോധിക്കും. ആരോഗ്യനില പരിശോധിച്ച ശേഷം കേസില്‍ സിബിഐ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസില്‍ 25ആം പ്രതിയായതോടെയാണ് ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയത്. നേരത്തേ രണ്ട് തവണ മുന്‍കൂര്‍ ജാമ്യം തേടിയങ്കിലും ഇതേ കോടതി അത് തളളുകയായിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ ഒന്നാം പ്രതി വിക്രമനും ജയരാജനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























