എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഇറക്കി; മുംബൈ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്
എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഇറക്കി. മുംബൈ വിമാനത്താവളത്തിലാണ് ഇറക്കിയത്. കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു . 150ലേറെ യാത്രക്കാർ മുംബൈ വിമാനത്തിൽ കുടുങ്ങി.
വിമാനം പുറപ്പെട്ടത്ഇ ന്നലെ പതിനൊന്നരയ്ക്ക് ആണ്. കോഴിക്കോട് നിന്നുമാണ് പുറപ്പെട്ടത്. ഒന്നരയോടെ മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാർ എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ഉച്ചയ്ക്ക് ഒരുമണിക്ക് മറ്റൊരു വിമാനത്തിൽ മസ്കറ്റിലേക്ക് യാത്രക്കാരെ അയക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് യാത്രക്കാരായി ഉള്ളത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഉച്ചക്ക് ഒരുമണിയാകുമെന്നാണ് യാത്രക്കാർ പ്രതികരിച്ചു . ഇതോടെ യാത്രക്കാർ പ്രതിഷേധിച്ചു
https://www.facebook.com/Malayalivartha