തനിച്ചായത് അറിയാതെ... സൗദി അറേബ്യയില്‍ അഞ്ചു വയസ്സുകാരിയുടെ വിശേഷങ്ങള്‍ പറച്ചില് കേട്ട് പ്രവാസികളുടെ കണ്ണു നിറഞ്ഞു... ആ കുഞ്ഞിന് തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടത് മനസ്സിലായിട്ടില്ല, അടുത്തയാഴ്ച കുഞ്ഞിനെ നാട്ടിലെത്തിക്കും...

തനിച്ചായത് അറിയാതെ... അഞ്ചു വയസ്സുകാരിയുടെ വിശേഷങ്ങള്‍ പറച്ചില് കേട്ട് ഏവരുടെയും കണ്ണു നിറഞ്ഞു... ആ കുഞ്ഞിന് തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടത് മനസ്സിലായിട്ടില്ല, അടുത്തയാഴ്ച കുഞ്ഞിനെ നാട്ടിലെത്തിക്കും...
കുട്ടിയെ സംരക്ഷിക്കുന്ന ലോക കേരളസഭാംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നാസ് വക്കം അതിനുവേണ്ട നടപടികളുമായി അവിടെയുണ്ട്. തൃക്കരുവ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം അജ്മീന്‍ കരുവ നാട്ടില്‍നിന്നു വേണ്ട രേഖകളെല്ലാം ശരിയാക്കിക്കൊടുത്തിട്ടുണ്ട്. തനിച്ചായെന്ന് പൂര്‍ണമായും മനസ്സിലായിട്ടില്ലാത്ത അഞ്ചുവയസ്സുകാരി കാണാന്‍ വരുന്നവരോടെല്ലാം വിശേഷങ്ങള്‍ പങ്കുവെക്കുന്ന കാഴ്ച അവിടെയുള്ള പ്രവാസികളുടെ വേദനയായി മാറി.
നാട്ടില്‍ നിന്ന് ഫോണ്‍ വിളിക്കുന്ന ബന്ധുക്കളോടും വളരെയേറെ സംസാരിക്കുന്നുണ്ട്. മലയാളി കുടുംബങ്ങള്‍ കുട്ടിക്ക് ആശ്വാസവുമായി കൂടെയുണ്ടെന്ന് നാസ് പറഞ്ഞു.
തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍ (37), ഭാര്യ രമ്യമോള്‍ (30) എന്നിവരെ അല്ഖോബാറിനു സമീപത്തായി തുഖ്ബയിലുള്ള ഫ്ലാറ്റില്‍ ബുധനാഴ്ച വൈകുന്നേരമാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം അനൂപ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ആരാധ്യ നല്കിയ വിവരങ്ങളാണ് മരണത്തെക്കുറിച്ച് പോലീസിന്റെ പക്കലുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയുകയുള്ളൂ.
വ്യാഴാഴ്ച രേഖകള്‍ ശരിയായെങ്കിലും, ദമാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ നിന്ന് സ്ഥലപരിമിതി കാരണം മൃതദേഹങ്ങള്‍ ഖത്വീഫ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താനും കഴിഞ്ഞിട്ടില്ല.
അതേസമയം നാട്ടിലാകട്ടെ ബന്ധുക്കള്‍ ആശങ്കയുടെയും തീരാനൊമ്പരത്തിന്റെയും ഇടയില്‍ കഴിയുകയാണ്.
"\
https://www.facebook.com/Malayalivartha
























