നെഹ്റു ട്രോഫി വള്ളംകളി ഓണത്തിന് ശേഷം നടത്താന്‍ ആലോചന....

നെഹ്റു ട്രോഫി വള്ളംകളി ഓണത്തിന് ശേഷം നടത്താന്‍ ആലോചന.... വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നടത്താന്‍ ആലോചന. ഓണത്തിന് ശേഷം സെപ്റ്റംബര്‍ 28 ന് നടത്താനാണ് നീക്കങ്ങള്‍ നടക്കുന്നത്.
ഭൂരിപക്ഷം ക്ലബുകളും 28 എന്ന തിയതി അംഗീകരിച്ചു. ഈ മാസം 24 വരെ മറ്റു പ്രദേശിക വള്ളംകളികളും നടക്കും. ഇതുമായി ബന്ധപ്പെട്ട് നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍.ടി.ബി.ആര്) സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരുമെന്ന വിവരമാണ് ലഭ്യമാകുന്നത്.ലക്ഷങ്ങള്‍ ചിലവഴിച്ച് തയാറെടുപ്പ് നടത്തിയ ബോട്ട് ക്ലബുകള്‍ നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്കിയിട്ടുണ്ടായിരുന്നു.
വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരില്‍ സംഘാടകര്‍ക്കും ക്ലബുകള്‍ക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകര്‍ പറഞ്ഞിരുന്നു.
പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അനിശ്ചിതത്വം നീണ്ടതോടെ പ്രതിപക്ഷത്ത് നിന്നുള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
ഇതിനിടെ, വള്ളംകളിക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്ക് ശേഷം ബേപ്പൂര്‍ ഫെസ്റ്റിന് സര്‍ക്കാര്‍ തുക അനുവദിക്കുക ചെയ്തതോടെ വിഷയം കൂടുതല്‍ വിവാദമാകുകയായിരുന്നു.എന്നാല്‍, വള്ളംകളി നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും വള്ളംകളിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും മന്ത്രി റിയാസ് പിന്നീട് വ്യക്തമാക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























