വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റിലേക്ക്.... റിട്ടയേര്‍ഡ് വനിതാ പ്രൊഫസറെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ റിട്ടയേര്‍ഡ് വനിതാ പ്രൊഫസറെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയിലെ പതിനെട്ടാം വാര്‍ഡില്‍ മരുതു കവലയിലുള്ള ശ്രീരംഗം വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ എം. ജെ. ജയശ്രീയെ(60) ആണ് രക്ഷിച്ചത്.
മാര്‍ത്തോമന്‍ കോളേജില്‍ ഹിന്ദി പ്രഫസറായി സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ് ജയശ്രീ. തിങ്കളാഴ്ച രാവിലെ വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. 45 അടിയോളം ആഴമുള്ള കിണറ്റില്‍ 10 അടിയോളം ആഴത്തില്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍ മോട്ടോറിന്റെ ഹോസില്‍ പിടിച്ചുകിടന്നാണ് ജയശ്രീ രക്ഷപ്പെട്ടത്.
വിവരം ലഭിച്ച് സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിണറ്റില്‍ ഇറങ്ങിയ അഗ്നിശരക്ഷാ സേനാ ഉദ്യോഗസ്ഥന് വല ഉപയോഗിച്ച് ജയശ്രീയെ ഉയര്‍ത്തി കിണറിന് പുറത്തെത്തിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























