ട്രെയിൻ യാത്രയിൽ കുഞ്ഞിനെ കണ്ടപ്പോൾ ഇഷ്ടമായി..തട്ടി കൊണ്ട് വന്നു... പറവൂര്‍ സ്വദേശി അനീഷ്കുമാറിനെ അറസ്റ്റ് ചെയ്തു...പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം സഹയാത്രികരാണ് അധികൃതരെ അറിയിച്ചത്...

കുഞ്ഞുങ്ങളെ തട്ടികൊണ്ട് പോകുന്ന വാർത്തകൾ നമ്മൾ ദിനം പ്രതി കാണുന്നതാണ് . ചില കേസുകൾ എല്ലാം വളരെ വേഗത്തിൽ പോലീസ് പിടികൂടാറുണ്ട് . എന്നാൽ ചിലതൊക്കെ കണ്ടുപിടിക്കാനും വൈകാറുണ്ട്. ഇപ്പോഴിതാ മംഗളൂരുവില്‍നിന്ന് എറണാകുളം സ്വദേശി തട്ടിയെടുത്ത കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്മെന്റില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. ട്രെയിന്‍ കാസര്‍ഗോഡ് എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടര വയസ്സുകാരിയെ ആണ് ഇയാള്‍ തട്ടിയെടുത്തത്.
കുട്ടിയെ തട്ടിക്കൊണ്ടുവന്ന പറവൂര്‍ സ്വദേശി അനീഷ്കുമാറിനെ (49) അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം സഹയാത്രികരാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് മംഗളൂരു റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ഇതിനിടെ, മംഗളൂരു കങ്കനാടിയില്‍ താമസിക്കുന്ന ന്യൂഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു.മുംബൈയില്‍നിന്നു മടങ്ങുകയായിരുന്ന അനീഷ്കുമാര്‍, മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടി തന്റെ കയ്യില്‍ പിടിച്ചെന്നും തനിക്കു പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ ഒപ്പം കൂട്ടിയെന്നുമാണ് റെയില്‍വേ പൊലീസിനോടു പറഞ്ഞത്.
കുഞ്ഞിന്റെ ചിത്രം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കങ്കനാടി പൊലീസും മാതാപിതാക്കളും ചൈല്ഡ്ലൈന് അധികൃതരും രാത്രി വൈകി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മാതാപിതാക്കള്‍ക്കു കൈമാറി.മാതാപിതാക്കൾ എല്ലാം കുഞ്ഞുങ്ങളെ സൂക്ഷിക്കുക . അതിപ്പോൾ യാത്ര ചെയുമ്പോഴാന്നെങ്കിലും വീട്ടു മുറ്റത്ത് കളിക്കുമ്പോൾ ആണെങ്കിലും എല്ലാം . കാരണം ഇത്തരത്തിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയകൾ എല്ലാം നാട്ടിലുമുണ്ട്.കഴിഞ്ഞ ഒരാഴ്ച മുൻപ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും പെൺകുട്ടിയെ കാണാതായിരുന്നു.
ആദ്യം തട്ടി കൊണ്ട് പോയതൊക്കെ ആകാമെന്ന് സംശയിച്ചു പോലീസ് സംയുക്തതമായി ചേർന്ന് പരിശോധന നടത്തി . പക്ഷെ പെൺകുട്ടി സ്വയം വീട്ടിൽ നിന്നും ഇറങ്ങി പോവുകയാണ് ഉണ്ടായത് . 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടിയെ കേരള പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























