വിവാദങ്ങൾക്കൊടുവിൽ കടുത്ത തീരുമാനം... അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ.. അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ... എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ആഭ്യന്തര വകുപ്പ്...

അങ്ങനെ നീണ്ടും നിന്ന വിവാദങ്ങൾക്കൊടുവിൽ കടുത്ത തീരുമാനം എടുത്തിരിക്കുകയാണ് മുഖ്യമന്ത്രി. കുറച്ചു ദിവസമായിട്ട് പി വി അൻവർ എം എൽ എ ഉയർത്തുന്ന ആരോപണങ്ങൾക്ക് ഉള്ള ഉത്തരം കൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നൽകിയിരിക്കുന്നത്.
പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.പൊലീസ് സേനയിൽ അച്ചടക്കത്തിന്റെ പ്രാധാന്യം പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു. പൊലീസ് അച്ചടക്കത്തിൽനിന്നു വ്യതിചലിക്കരുത്. പൊലീസിൽനിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴും പൊതുസമൂഹത്തിനുണ്ട്. എന്നും അദ്ദേഹം ഓർമിപ്പിച്ചു
https://www.facebook.com/Malayalivartha
























