Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

പി.വി. അൻവറിന് പിന്നിൽ ഇ.പി ജയരാജനോ? മുഖ്യമന്ത്രിക്ക് മാത്രമല്ല സി പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ജയരാജനും... ഇങ്ങനെയൊരു സംശയം ഇല്ലാതില്ല...രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി...

02 SEPTEMBER 2024 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

പി.വി. അൻവറിന് പിന്നിൽ ഇ.പി ജയരാജനോ? മുഖ്യമന്ത്രിക്ക് മാത്രമല്ല സി പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ജയരാജനും ഇങ്ങനെയൊരു സംശയം ഇല്ലാതില്ല. പി.വി. അൻവറെയും ഇ പിയെയും കണക്റ്റ് ചെയ്യുന്ന ലിങ്കിനെ കുറിച്ച് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ആഭ്യന്തരവകുപ്പിനെ മാത്രമല്ല മുഖ്യമന്ത്രിയെ കൂടി പ്രതിസന്ധിയിലാക്കി കൊണ്ടാണ് പി.വി. അൻവർ ഇന്നലെ വാർത്താ സമ്മേളനം നടത്തിയത്. സംസ്ഥാന പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളിൽ ആഭ്യന്തരവകുപ്പ് വെട്ടിലായി. . എം.ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ​ഗുരുതര ആരോപണം വരെ എം.എൽ.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.

 

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എം.ആർ. അജിത്ത് ഇക്കാര്യങ്ങൾ വിശദീകരിച്ചേക്കുമെന്നും വിവരമുണ്ട്. അൻവർ എം.എൽ.എയുടെ പ്രതിഷേധവും മുൻ മലപ്പുറം എസ്.പിയുടെ ആദ്യ ഓഡിയോയും പുറത്തുവന്നതിന് ശേഷം എ.ഡി.ജി.പി. മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി.യെ അങ്ങേയറ്റം പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി എം.എൽ.എ. രം​ഗത്തെത്തുന്നത്.എം.ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. എനിക്ക് തോന്നിയത് അതാണ്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കൂ. അജിത് കുമാര്‍ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബര്‍ സെല്ലില്‍.

എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്താനാണെന്നും പിവി അന്‍വര്‍ പറഞ്ഞു. ഇത് പറഞ്ഞത് സി പി എം പ്രതിനിധിയായതുകൊണ്ടു തന്നെ മുഖ്യമന്ത്രി വെട്ടിലായി. എം.ആര്‍. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണെന്നാണ് അൻവർ പറഞ്ഞത്. വിശ്വസ്തര്‍ കിണറുകുഴിച്ച് വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏല്‍പിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടുവെന്നും എം.എൽ.എ ആരോപിച്ചു. പാർട്ടി മുന്നറിയിപ്പ് തള്ളിയ അൻവറിന്റെ വെല്ലുവിളിയിൽ സിപിഎം നേതൃത്വം മൗനത്തിലാണ്. ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഫോൺ ചോർത്തിയെന്ന് അൻവർ സമ്മതിച്ചിട്ടും തൊടാൻ മടിക്കുകയാണ് സർക്കാർ. 

 

പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് അൻവറിന്റെ സ്ഫോടനാത്മകമായ ആരോപണങ്ങൾ വന്നത്. എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും ഓഡിയോ വിവാദത്തിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന്റെ വെല്ലുവിളി മുഖ്യമന്ത്രിക്കും സിപിഎമ്മിനും അസാധാരണമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെയാണ് അതീവ ഗുരുതര ആക്ഷേപങ്ങൾ. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അൻവറിനറെ കല്ലുകൾ കൊള്ളുന്നത് പിണറായിക്കാണെന്ന് വ്യക്തമാണ്.

 

അധോലോക ബന്ധമുള്ള ക്രിമിനലുകളാണ് സേനാ തലപ്പത്തെന്ന് സിപിഎം സ്വതന്ത്ര എംഎൽഎ പറയുമ്പോൾ പിണറായിക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതിയാണ്. എന്നാൽ ഇതുവരെയും വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സിപിഎമ്മോ തയ്യാറായിട്ടില്ല. മന്ത്രിമാരുടെ ഫോണുകൾ വരെ ചോർത്തിയെന്ന ആരോപണം സർക്കാറിനെയാകെ ഉലയ്ക്കുകയാണ്. ഇത്രയൊക്കെ പറഞ്ഞ അൻവറിന് പിന്നിൽ ആരെണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം.പൊലീസ് നയത്തിൽ കടുത്ത അതൃപ്തിയുള്ള പാർട്ടി നേതാക്കൾ പിന്നിലുണ്ടോ എന്ന സംശയവും ബലപ്പെടുന്നു.അതോ ശശിയെയും അജിത് കുമാറിനെയും ഒഴിവാക്കാൻ നേതൃത്വം അൻവറിനെ ഇറക്കിയോ എന്നും ചർച്ചയുണ്ട്. ഫോൺ ചോർത്തിയെന്ന ഗുരുതര കുറ്റം ചെയ്തെന്ന് സമ്മതിച്ചിട്ടും അൻവറിനെതിരെ നടപടിയില്ല.

പാർട്ടി നേതൃത്വവും അൻവറിനെ ആവേശത്തോടെ പിന്തുണച്ച ഇടത് കേന്ദ്രങ്ങൾക്കും അനക്കമില്ല.  എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എന്നാൽ ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന് വെല്ലുവിളി സിപിഎമ്മിനും സർക്കാറിനും ഉണ്ടാക്കുന്നത് അത്യസാധാരണ പ്രതിസന്ധിയാണ്. അജിത് കുമാറിനെതിരെ അൻവറിൻറെ പ്രധാന ആരോപണം ഫോൺ ചോർത്തലാണ്. പക്ഷേ ആരോപണം ഉന്നയിക്കാൻ അൻവറും സമ്മതിക്കുന്നത് താനും ഫോണുകൾ ചോർത്തി എന്ന്. ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണുകൾ എങ്ങിനെ ഒരു എംഎൽഎക്ക് ചോർത്താനാകുമെന്നതാണ് പ്രധാന ചോദ്യം. ഇത്രയേറെ ആരോപണം ഉന്നയിക്കാൻ അൻവറിന് പിന്നിൽ പാർട്ടിയിലെ തന്നെ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയങ്ങളും ബാക്കിയാണ്.

 

സുജിത് ദാസിനെതിരായ നടപടിയിൽ എല്ലാം ഒതുക്കാൻ ശ്രമിക്കുന്ന സർക്കാർ ഇനിയും അജിത് കുമാറിനെ തൊടുമോ. ശശിക്കെതിരെ പാർട്ടി നീക്കമെന്താകും. ആഭ്യന്തരവകുപ്പിന് കുറ്റപത്രം നൽകിയ അൻവറിനെയും ഇനിയും തൊടുമോ നിർണ്ണായക രാഷ്ട്രീയ നടപടികളിൽ ആകാക്ഷയാണ് ബാക്കി.ഇ.പി യെ നീക്കിയത് ശനിയാഴ്ചയാണെങ്കിലും നേരത്തെ തന്നെ ഇതിനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു തന്നെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നിക്കുമെന്ന് ഇ.പിക്ക് അറിയാമായിരുന്നു. പി.വി. അൻവർ പോലീസിനെതിരെ നീക്കം തുടങ്ങിയത് രണ്ടു ദിവസങ്ങൾക്ക് മുമ്പാണ്.ഇ.പിക്ക് സംഭവിക്കാൻ പോകുന്നതിന്റെ വിവരം അൻവറിന് ലഭിച്ചിട്ടുണ്ടാവണമെന്ന് സി പി എം  കരുതുന്നു. പി വി. അൻവറിനാകട്ടെ കേന്ദ്ര സർക്കാരുമായി തർക്കത്തിനൊന്നും താൽപര്യമില്ല.

 

ഇ പിക്കാണെങ്കിൽ ചില നിർണായക കേന്ദ്ര ഘടകങ്ങളുമായി അടുത്ത ബന്ധമുണ്ട്.അതുകൊണ്ടു തന്നെ ഇ.പിയിൽ നിന്നും അൻവർ ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാവാം.നാലാം വർഷത്തിലേക്ക് പദമൂന്നിയ പിണറായി ഇനി യുദ്ധത്തിന് തയ്യാറല്ല. ജയരാജന്  യുദ്ധം ചെയ്യണമെങ്കിൽ  ഒറ്റയ്ക്ക് ചെയ്തോളാനാണ് പിണറായി വിജയൻ ഇ പി ജയരാജനെ ഉപദേശിക്കുന്നത്. എന്തിനുമേതിനും  തന്റെ പേര് കൂടി വലിചിഴക്കുന്ന ഇ പിയുടെ  നിലപാടിനോട് പിണറായിക്ക് യോജിപ്പില്ല. കണ്ണൂർ - തിരുവനന്തപുരം വിമാനത്തിൽ മുഖ്യമന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന ആരോപണം ഇ പി ജയരാജൻ ഉന്നയിച്ചിട്ട് വർഷങ്ങളായെങ്കിലും അത് മറക്കാൻ പിണറായി തയ്യാറല്ല.  ഇല്ലാത്ത സംഭവങ്ങളെ പർവതികരിച്ച്  വിവാദമാക്കുന്ന കാര്യത്തിൽ ഇ  പി ജയരാജൻ ഒട്ടും പിന്നിലല്ല എന്ന് പിണറായി വിശ്വസിക്കുന്നു.

 

  എകെജി സെന്ററിന് നേരെ ബോംബറിഞ്ഞ  പേരിൽ ഉണ്ടാക്കിയ വിവാദങ്ങൾ പിണറായിക്ക് മറക്കാൻ കഴിയുന്നതല്ല. ബിജെപിയുമായി പരസ്യബന്ധം സ്ഥാപിച്ച് ഇ പി വിവാദത്തിലായത് പിണറായി മറന്നിട്ടില്ല. മന്ത്രിയായിരുന്ന കാലത്ത് അഴിമതി ആരോപണത്തിന്റെ പേരിൽ രാജിവെക്കേണ്ടി വന്ന ഇ പി അന്നത്തെ കാലത്ത് നിന്നും ഒട്ടും മാറിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിശ്വസിക്കുന്നത്.  ഇടതുമുന്നണി കൺവീനർ എന്ന നിലയിൽ   തീരെ പരാജയപ്പെട്ട ഒരു നേതാവായി ഇ.പി യെ പിണറായി കാണുന്നു.  ഗോവിന്ദനും  ഇ.പി യും തമ്മിലുള്ള പിണക്കവും  പിണറായിയെ അലോസരപ്പെടുത്തുന്നുണ്ട്.   സുധാകരൻ കേസിൽ അപ്പീൽ നൽകണമെന്ന് സർക്കാർ തീരുമാനിച്ചാൽ പോലും  പാർട്ടി അതിന് അനുവദിക്കുകയില്ലെന്ന് പിണറായിക്കറിയാം.  തീരെ പക്വതയില്ലാത്ത പെരുമാറ്റമാണ് ഇ.പിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പിണറായി വിശ്വസിക്കുന്നു. 

 

ബാക്കിയുള്ള രണ്ടു വർഷം ആരെയും പിണക്കാതെ മുന്നോട്ടുപോകാനാണ്  പിണറായി ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ 2026 ൽ അധികാരത്തിലെത്തുന്ന സർക്കാർ തന്നെ ഉറങ്ങാൻ വിടില്ലെന്ന് പിണറായിക്ക് അറിയാം. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും പോലെ വിട്ടുവീഴ്ച ചെയ്യാൻ അന്നത്തെ നേതാക്കൾ തയ്യാറാകാൻ സാധ്യതയില്ലെന്ന് പിണറായി മനസിലാക്കുന്നു. അതു കൊണ്ടു കൂടിയാണ് സന്യാസിമാരെ പോലെ പിണറായി മിണ്ടാതിരിക്കുന്നത്. മൗനത്തിന്റെ വാൽമീകത്തിൽ  നിന്നും പുറത്തുകടക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. മകൾ കൂടി വിവാദത്തിന്റെ മറ നീക്കി പുറത്തുവന്നതാണ് പിണറായിയെ ബുദ്ധിമുട്ടിക്കുന്നത്.

 

അതേസമയം ബി ജെ. പിയുമായി മികച്ച ബന്ധമുള്ള ഇ.പിയെ തള്ളികളയാൻ പിണറായിക്ക് ഭയമാണ് . ഇ.പി. ഉടക്കിയാൽ പല രഹസ്യങ്ങളും പുറത്തുവരുമെന്ന് പിണറായി കരുതുന്നു. ഇ.പിയെപോലുള്ള  കാര്യഗൗരവമില്ലാത്ത നേതാക്കൾ പാർട്ടിക്ക് ശാപമാണെന്ന വിലയിരുത്തലിലാണ് പിണറായി. ഏതായാലും ഇ.പിയെ എം.വി. ഗോവിന്ദന്റെ കോർട്ടിലേക്ക് പിണറായി തട്ടിയിട്ടു.  ഗോവിന്ദൻ തീരുമാനിക്കട്ടെ എന്നായിരിക്കും പിണറായി പറയുക.ഇ.പിയെ രക്ഷിക്കാൻ ഇനി  പിണറായി തയ്യാറാവില്ല. കാരണം തന്റെ ഭാവിയെ കുറിച്ച് മാത്രമാണ് പിണറായി ആകുലപ്പെടുന്നത്. അദ്ദേഹത്തിന് ജയരാജനും ഗോവിന്ദനും എന്തും സംഭവിച്ചാലും കുഴപ്പമില്ല.

 

അതുകൊണ്ടാണ് അൻവറിന് പിന്നിൽ  ഇ.പിയാണെന്ന് അറിഞ്ഞിട്ടും പിണറായി മിണ്ടാതിരിക്കുന്നത്. മൗനത്തിന്റെ വാൽമീകത്തിൽ നിന്നും അദ്ദേഹം ഉണരുകയേയില്ല. അൻവർ എം എൽ എയുടെ തടയണയും റോപ് വേയും പൊളിക്കാനുള്ള നീക്കത്തിന്  പിന്തുണ നൽകിയപ്പോൾ തന്നെ ഇതെല്ലാം സംഭവിക്കുമെന്ന് എല്ലാവരും പ്രവചിച്ചു. അൻവറിനെ തുടർന്നും പിന്തുണച്ചാൽ സി പി എമ്മിന് ക്വട്ടേഷനാവുമെന്ന തിരിച്ചറിവിൻ്റെ  അടിസ്ഥാനത്തിലായിരുന്നു അന്നത്തെ തീരുമാനം. അന്നത്തെ  തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിയുമായി  നടത്തിയ ചർച്ചയെ തുടർന്നാണ്  തീരുമാനമെടുത്തത്.നിലമ്പൂർ   കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ  ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ് വേയും   പൊളിച്ചു നീക്കാനായിരുന്നു തീരുമാനം.

ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. ഒരു എം എൽ എ യുടെ ഉടമസ്ഥതയിലുള്ള സ്ഥലം പൊളിക്കുന്നത് പഞ്ചായത്തിന് മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമില്ല. തദ്ദേശ സ്വയംഭരണ വകുപ്പുമായി ക്യത്യമായ കൂടിയാലോചനകൾ ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാൻ നേരെത്തെ ഹൈക്കോടതിയും ഓംബുഡ്‌സ്മാനും നിർദേശിച്ചിരുന്നു. 2015-16 കാലയളവിലാണ് കക്കാടംപൊയിലിൽ പി വി അൻവർ തടയണകൾ നിർമ്മിച്ചത്. അനുമതിയില്ലാതെയാണ് നടപടികളെന്ന പ്രദേശവാസികളുടെ പരാതിയിലാണ്  നടപടിയെടുത്തത്..നേരത്തെ, റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി കെ അബ്ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ്

 

നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു.അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ ഉത്തരവ് നല്‍കിയിരുന്നു.അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെപ്റ്റംബർ 22ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയത്. ഓംബുഡ്‌സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും സി കെ അബ്ദുൾ ലത്തീഫിന് അയച്ച ആദ്യ രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങിയിരുന്നു ഒരു എം എൽ എ യുടെ അമ്മാവൻ്റെ വിലാസം അറിയില്ലെന്ന് പറയുന്നതും അത്ഭുതമാണ്.

 

പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും  അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു  കൊച്ചി യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ ആണ് ആന്വേഷണം. മലപ്പുറം സ്വദേശി കെ വി ഷാജി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 minutes ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (17 minutes ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (1 hour ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (2 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (2 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (2 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (3 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (3 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (4 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (5 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (5 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (5 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (6 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (16 hours ago)

Malayali Vartha Recommends