ഓവർ ടൈം പണിയെടുക്കേണ്ടി വരും; കാഫിർ വിഷയം തലയ്ക്ക് മീതെയുള്ള വാളായി വന്നപ്പോൾ നാല് കൊല്ലം അടയിരുത്തി വച്ച ഹേമ റിപ്പോർട്ട് പേജുകൾ ഒക്കെ കീറിയിട്ട് ആണെങ്കിലും വിരിയിച്ചു വച്ചു; പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്

കാഫിർ വിഷയം തലയ്ക്ക് മീതെയുള്ള വാളായി വന്നപ്പോൾ നാല് കൊല്ലം അടയിരുത്തി വച്ച ഹേമ റിപ്പോർട്ട് പേജുകൾ ഒക്കെ കീറിയിട്ട് ആണെങ്കിലും വിരിയിച്ചു വച്ചു. പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഓവർ ടൈം പണിയെടുക്കേണ്ടി വരും. കാഫിർ വിഷയം തലയ്ക്ക് മീതെയുള്ള വാളായി വന്നപ്പോൾ നാല് കൊല്ലം അടയിരുത്തി വച്ച ഹേമ റിപ്പോർട്ട് പേജുകൾ ഒക്കെ കീറിയിട്ട് ആണെങ്കിലും വിരിയിച്ചു വച്ചു.
അതെല്ലാം തിരിഞ്ഞു വന്ന് പാർട്ടി ആസനത്തിലേയ്ക്ക് ആഞ്ഞാഞ്ഞു അടിച്ചു അതിന്റെ ക്യാപ്സ്യൂൾ ഉണ്ടാക്കി വിതരണം ചെയ്തോണ്ട് ഇരുന്നപ്പോൾ സോഷ്യൽ മീഡിയയിൽ ചെസ്റ്റ് നമ്പർ ഗെയിം കളിച്ച് കളിച്ച് കിളി പോയ ഒരെണ്ണം വന്ന് പോലീസ് സേനയുടെ മൂട്ടിൽ ബോംബ് ഇട്ടു. ഒള്ള സത്യങ്ങൾ ഒക്കെ വിളിച്ച് പറഞ്ഞു. കേരളാവിലെ ഈ സൈസ് മൊതലുകൾ വച്ച് നോക്കുമ്പോൾ ദാവൂദ് ഇബ്രാഹിം ഒക്കെ വെറും പാവമായിരുന്നെന്ന് സുൽത്താൻ വിളിച്ച് പറഞ്ഞു. ആകെ തൊന്തരക്കേട് തന്നപ്പീ .
താത്വിക ആചാര്യൻ കുമാരപിള്ള സേറിന് ആകെ അറിയാവുന്ന സിലബസ്സ് പെണ്ണ്, മണ്ണ് കേസ് എടുത്ത് പയറ്റി പയറ്റി പൊറുതി കെട്ട്!!! മൊത്തം നാറി. കേപ്പ്റ്റന് പണ്ടേ നാണോം മാനോം ഇല്ലാത്തോണ്ട് പ്രശ്നമില്ല. പക്ഷെ ഞങ്ങ സാധാ ക്യാപ്സ്യൂൾ നിർമ്മാണ -വിതരണ തൊഴിലാളികൾക്ക് അങ്ങനല്ല. ഇള്ളോളം ഉളുപ്പ് ബാക്കിയുണ്ടായിരുന്നു. ഇപ്പൊ കമ്മി എന്ന് പറയുമ്പോൾ വീട്ടിലുള്ള അവത്തുങ്ങക്ക് വരെ നാണക്കേട്. വായ തുറന്നാൽ കള്ളം മാത്രേ പറയൂ എന്നാണ് അവറ്റോൾടെ സ്റ്റാൻഡ്. ദാസപ്പണി ചെയ്ത് ചെയ്ത് മടുത്തു ഈ ജീവിതം.
https://www.facebook.com/Malayalivartha
























