മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷാ പരിശോധനയ്ക്കുള്ള വിദഗ്ധസമിതിയില്‍ ആരൊക്കെ ? എന്തൊക്കെയാണ് നടപടികള്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനെ കേന്ദ്രജലകമ്മീഷന്‍ പറപ്പിച്ചതിന് പിന്നാലെ കേരളത്തിന് വലിയ പ്രതീക്ഷകള്‍. 13 വര്‍ഷങ്ങള്‍ക്ക് ശേഷം അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടക്കാന്‍ പോകുകയാണ്. കേരളത്തെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാണ്. സുരക്ഷാ പരിശോധനയ്ക്കുള്ള വിദഗ്ധസമിതിയില്‍ ആരൊക്കെയെന്ന് ഒരുമാസത്തനുള്ളില് അറിയാം. സമിതിയുടെ പരിഗണനാവിഷയങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിച്ചു. അണക്കെട്ടില്‍ നടത്തേണ്ട അറ്റകുറ്റ പണികള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ കേരളത്തിന് കൈമാറാന്‍ സമിതി അധ്യക്ഷന്‍ തമിഴ്നാടിന് നിര്‍ദേശം നല്കി.
നിഷ്പക്ഷരായ വിദഗ്ദ്ധരടങ്ങുന്ന സംഘമായിരിക്കണം മുല്ലപ്പെരിയാറില്‍ സുരക്ഷ പരിശോധന നടത്തേണ്ടത് എന്നാണ് കേരളത്തിന്റെ ആവശ്യം. വിദഗ്ദ്ധരുടെ പട്ടിക തയ്യാറാക്കേണ്ടത് തമിഴ്നാടാണ്. ഈ പട്ടിക പരിശോധിച്ച ശേഷം കേരളത്തിന് തങ്ങളുടെ നിലപാട് മേല്‍നോട്ട സമിതിക്ക് മുമ്പാകെ അവതരിപ്പിക്കാം. തുടര്‍ന്ന് വിദഗ്ധ സമിതി രൂപീകരിച്ച് കൊണ്ടുള്ള വിജ്ഞാപനം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുറത്തിറക്കും.
2011ലെ സുരക്ഷാപരിശോധനയ്ക്ക് ശേഷം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന മേഖലയിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. 2018ലെ മഹാപ്രളയത്തിന് മേഖല സാക്ഷ്യംവഹിച്ചു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷയ്ക്ക് പുറമെ ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്.
മേല്‍നോട്ട സമിതി ചെയര്‍മാന്റെ നിലപാട് അയഞ്ഞത് കേരളത്തിന് ഗുണകരമായി. മുല്ലപ്പെരിയാറില്‍ ആദ്യം അറ്റകുറ്റപ്പണി നടത്തുക, പിന്നീട് സുരക്ഷ പരിശോധിക്കാമെന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്. 2021ലെ ഡാം സുരക്ഷാനിയമപ്രകാരം പരിശോധന 2026ല്‍ നടത്തിയാല്‍ മതിയെന്നും അവര്‍ വാദം ഉന്നയിച്ചു. മേല്‍നോട്ട സമിതി ചെയര്‍മാനായ കേന്ദ്ര ജലകമ്മിഷന് ചീഫ് എന്‍ജിനീയര്‍ രാഗേഷ് കശ്യപും തമിഴ്നാടിന്റെ നിലപാടിനോട് അനുകൂലമായിരുന്നു. തിങ്കളാഴ്ചത്തെ യോഗത്തിന്റെ തുടക്കത്തില്‍ അറ്റകുറ്റ പണി നടത്താനുള്ള അനുമതി നല്കാന് അദ്ദേഹം കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, അറ്റകുറ്റപ്പണയും സുരക്ഷാപരിശോധനയും രണ്ട് ഘട്ടങ്ങളായി നടത്താനാകില്ലെന്ന് കേരളത്തിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് പറഞ്ഞു. അദ്ദേഹത്തിന്റെ വാദങ്ങളോട് രാ?ഗേഷ് കശ്യപ് യോജിച്ചതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി. തുടര്‍ന്ന്, അറ്റകുറ്റപ്പണിയും സുരക്ഷാപരിശോധനയും സമാന്തരമായി കൊണ്ടുപോകാന്‍ യോ?ഗത്തില്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ അണകെട്ട് തകര്‍ന്നാലോ, അപകടത്തില്‍പെട്ടാലോ എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് അടിയന്തര കര്‍മപദ്ധതി തയ്യാറാക്കാന്‍ മേല്‍നോട്ട സമിതി നിര്‍ദേശം നല്കി. പുതുക്കിയ ഡാം ബ്രേക്ക് അനാലിസിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി പദ്ധതി തയ്യാറാക്കാ തമിഴിനാടിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിന് അനുകൂല തീരുമാനങ്ങളുണ്ടാകുന്നതില് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ണായക ഇടപെടല്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജലസേചന വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്ഹയാണെന്നിരിക്കെ യോ?ഗത്തില്‍ പങ്കെടുക്കാന്‍ അശോകിനെ അയക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു. മുന്‍ ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തിലും പങ്കെടുത്തിട്ടുണ്ട്. ശക്തമായ നിലപാടായിരുന്നു കേരളം ഇന്ന് സ്വീകരിച്ചത്. സാധാരണയെടുക്കാറുള്ള സമവായ നിലപാടില്‍ നിന്നും വ്യതിചലിച്ച് കേന്ദ്രജല കമ്മിഷന്റേയും തമിഴ്നാടിന്റേയും വിയോജിക്കേണ്ട വിഷയങ്ങളില്‍ ശക്തമായ നിലപാട് തന്നെ സംസ്ഥാനം അറിയിച്ചു. അന്തര്‍സംസ്ഥാന നദീജലം വകുപ്പിലെ ചീഫ് എഞ്ചിനിയര്‍ പ്രീയേഷ് ആറും യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























