മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു; 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുന്നു; സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ വൻ തീപിടിത്തമുണ്ടായി ആളുകൾ മരിച്ചത് കൊലപാതകമാണെന്ന് പോലീസ്

തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ വൻ തീപിടിത്തമുണ്ടായി ആളുകൾ മരിച്ചത് കൊലപാതകമാണെന്ന് പോലീസ് . ഇതൊരു അപകട മരണമല്ല. മറിച്ച് ഇതൊരു കൊലപാതകമാണ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചത്.
പൊലീസ് ഈ കാര്യം സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.പൊലീസ് പറയുന്നത്ബിനുവാണ് മണ്ണെണ്ണ കൊണ്ട് ഒഴിച്ച് കത്തിച്ചതാണ് . മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു.
ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുന്നു. ഇതേ സ്ഥാപനത്തിൽ വെച്ച് 4 മാസം മുമ്പ് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തി. രണ്ടാമത്തെ മൃതദേഹം ബിനുവിന്റേതാണെന്ന് തെളിയിക്കാന്‍ ഡിഎൻഎ പരിശോധന നടത്തും.
https://www.facebook.com/Malayalivartha
























