മകളെ പീഡിപ്പിച്ച കേസില്‍ 37 കാരനായ പിതാവിന് മൂന്നു ജീവപര്യന്തം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും ശിക്ഷ

മകളെ പീഡിപ്പിച്ച കേസില്‍ 37 കാരനായ പിതാവിന് മൂന്നു വട്ടം ജീവപര്യന്തം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവെന്നത് പ്രതിയുടെ മരണം വരെയാണെന്നും വിധി ന്യായത്തില്‍ തിരുവനന്തപുരം പോക്സോ സ്പെഷ്യല്‍ ജില്ലാ കോടതി ജഡ്ജി എം.പി.ഷിബു വ്യക്തമാക്കി.
കുട്ടിയ്ക്ക് ഒന്നര വയസ്സുള്ളപ്പോള്‍ മാതാവ് മരണപ്പെട്ടു. തുടര്‍ന്ന് കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കേസ്.
അച്ഛന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയായിരുന്നു. കേസ് റിപ്പോര്‍ട്ടായി 1 വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വാങ്ങി നല്കാന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദിന് കഴിഞ്ഞുവെന്ന പ്രത്യേകതയുമുണ്ട് .
"
https://www.facebook.com/Malayalivartha
























