യുവാവ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയില്‍....

യുവാവ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയില്‍. പീരിമേട് പ്ലാക്കത്തടെ സ്വദേശി അഖില്‍ ബാബു (31) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയോടെ വീടിനു സമീപത്തായി അഖിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ട അഖിലിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തി. കൊല്ലപ്പെട്ട അഖിലും സഹോദരന് അജിത്തും മദ്യപിച്ചശേഷം കലഹം പതിവായിരുന്നെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തിയതായി പൊലീസ് . അതിനാല്‍ വീട്ടില്‍നിന്നു ബഹളം കേട്ടാല്‍ ആരും പോകാറില്ല. ചൊവ്വാഴ്ചയും ഇരുവരും തമ്മില്‍ കലഹമുണ്ടായി.
അക്രമാസക്തനായ അഖിലിനെ വീട്ടുപരിസരത്തെ കമുകില്‍ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട ശേഷം മര്‍ദിച്ചെന്നാണു പ്രാഥമികമായി പൊലീസിനു ലഭിച്ച സൂചനകള്‍.
https://www.facebook.com/Malayalivartha
























