അടുത്ത കപ്പലും വിഴിഞ്ഞത്തേക്ക്...എം.എസ്.സിയുടെ മൂന്നാമത്തെ മദര്‍ഷിപ്പായ ഓറിയോണും കണ്ടെയ്നറുകളുമായി വിഴിഞ്ഞം തുറമുഖത്ത് എത്തി... 21 ഇന്ത്യക്കാരടക്കം 27 പേരാണ് ഈ കപ്പലിലുള്ളത്...

കേരളത്തിന്റെ ലോട്ടറിയാണ് വിഴിഞ്ഞം തുറമുഖം . ഇനി അത് വഴി കേരളത്തിന്റെ മുഖചിത്രം തന്നെ മാറുമെന്നുള്ളത് നൂറു ശതമാനം ഉറപ്പ് .
ഇപ്പോഴിതാ അടുത്ത കപ്പലും വിഴിഞ്ഞത്തേക്ക് എത്തിയിരിക്കുകയാണ് . മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി) മൂന്നാമത്തെ മദര്‍ഷിപ്പായ ഓറിയോണും കണ്ടെയ്നറുകളുമായി വിഴിഞ്ഞം തുറമുഖത്ത് എത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടത്.ബ്രസീലിലെ ഇറ്റാഗുവായ് തുറമുഖത്ത് നിന്നും കണ്ടെയ്നറുകളുമായാണ് മദർ ഷിപ്പ് എത്തിയിരിക്കുന്നത്. തമിഴ്നാട് സ്വദേശി ദിവാകരന് ദക്ഷിണാമൂര്‍ത്തിയാണ് കപ്പലിലെ ക്യാപ്റ്റന്‍. 21 ഇന്ത്യക്കാരടക്കം 27 പേരാണ് ഈ കപ്പലിലുള്ളത്.
എം.എസ്.സിയുടെ മൂന്നാമത്തെ കപ്പലാണ് വിഴിഞ്ഞമടുക്കുന്നതെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ഇറക്കുന്ന ജോലികളും തുടങ്ങിയതായി തുറമുഖ അധികൃതര്‍ പറഞ്ഞു. രണ്ടായിരത്തോളം കണ്ടെയ്നറുകള്‍ ഇവിടെ ഇറക്കുമെന്നും അറിയിച്ചു.കഴിഞ്ഞ ദിവസം തുറമുഖത്ത് അടുപ്പിച്ച എം.എസ്.സിയുടെ തന്നെ അഡു-5 എന്ന കപ്പല്‍ ബുധനാഴ്ചയോടെ വിഴിഞ്ഞം വിട്ടിരുന്നു. വെളളിയാഴ്ച വൈകീട്ട് എത്തിയിരുന്ന ഡെയ്ല എന്ന കപ്പലില്‍നിന്ന് ഇറക്കിയിരുന്ന 1550 കണ്ടെയ്നറുകള്‍ കയറ്റിയായിരുന്നു അഡു വിഴിഞ്ഞത്ത് നിന്ന് മടങ്ങിയത്.ഈ മാസം മൂന്നു കണ്ടെയ്നര്‍ കപ്പലുകള്‍കൂടി എത്തുമെന്നും തുറമുഖ അധികൃതര്‍ സൂചിപ്പിച്ചു.
സാന്‍ഫെര്‍ണാന്‍ഡോ, കെമാറിന് അസൂര്‍, നാവിയോസ് ടെമ്പോ എന്നിവയാണ് ആദ്യഘട്ടം തുറമുഖത്ത് എത്തിയിരുന്നത്. ഒറിയോണ്‍ കൂടി എത്തിയതോടെ വിഴിഞ്ഞത്തെത്തിയ കപ്പലുകളുടെ എണ്ണം ആറായി. ഒക്ടോബറിൽ തുറമുഖം കമ്മീഷനിങ് നടത്തുമെന്ന് കഴിഞ്ഞ ദിവസം തുറമുഖം സന്ദര്‍ശിച്ച മന്ത്രി. വി.എന്‍.വാസവന് പറഞ്ഞിരുന്നു.ഇതിനുമുന്നോടിയായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച് ബെര്‍ത്തിലടുപ്പിക്കുന്ന കപ്പലുകളില്‍നിന്ന് കണ്ടെയ്നറുകള്‍ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റുന്നതിന്റെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
13,988 കണ്ടെയിനറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്, 51 മീറ്റര്‍ വീതിയും 366 മീറ്റര്‍ നീളവുമുണ്ട്. കഴിഞ്ഞ മാസം 12- ന് വിഴിഞ്ഞം തുറമുഖത്ത് കണ്ടെയിനര്‍ ഇറക്കി മടങ്ങിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പാണ് വിഴിഞ്ഞത് ഇതുവരെയെത്തിയ ഏറ്റവും വലിയ മദര്‍ഷിപ്പ്.2500 കണ്ടെയിനറുകളുമായി വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ 1960 കണ്ടെയിനറുകള്‍ വിഴിഞ്ഞത്തിറക്കി. ഈ മാസം 30- ന് വിഴിഞ്ഞത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന എം എസ് സി ഡെയ്ല ആഫ്രിക്കയില്‍ നിന്ന് മുംബൈ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. ആദ്യഘട്ട കമ്മിഷനിങ് അടുത്ത മാസം നടക്കാനിരിക്കേയാണ് കണ്ടെയിനര്‍ ഇറക്കുന്നതിന്റെ ശേഷി പരീക്ഷിക്കാന്‍ കണ്ടെയിനറുമായി മറ്റൊരു മദര്‍ഷിപ്പ് വിഴിഞ്ഞത്ത് എത്തുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമാക്കിയുള്ള എം എസ് സി കപ്പല്‍ കമ്പനി ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയാണ്.
സ്പെയ്നിലെ മലാഗ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച ഡെയ്ല കപ്പൽ മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ കൊളംബോയിലേക്ക് പോകും. അദാനി പോർട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. വിഴിഞ്ഞത്തും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയായിരിക്കും ചരക്ക് നീക്കത്തിൽ പ്രധാന പങ്കാളിയാവുക. ഡെയ്ലയ്ക്ക് പിന്നാലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഒറിയോൺ എന്ന കപ്പലും വിഴിഞ്ഞത്ത് എത്തും.
https://www.facebook.com/Malayalivartha
























