ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ...അതീവ ഗുരുതരമായ ആരോപണമാണ് നടി രാധിക ഉന്നയിച്ചു കൊണ്ട് രംഗത്തു വരുന്നത്... പ്രശസ്തനായ ഒരു നടൻ തന്നെയും സഹോദരിയെയും ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചതായി രാധിക...

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഒട്ടേറെ നടിമാരാണ് പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവ നായികമാർ മുതൽ മുതിർന്ന നായികമാർ വരെ തങ്ങളുടെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷകളിലും നടക്കുന്നുണ്ടെന്നാണ് പല നടിമാരും പറയുന്നത് . സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന ആരോപണം തെന്നിന്ത്യയിലെ മുതിർന്ന നടിമാരിൽ ഒരാളായ രാധിക ശരത്കുമാർ ഉന്നയിച്ചത് അടുത്തിടെയാണ്. അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. അതിനു പിന്നാലെ അന്വേഷണം വരികയും ചെയ്തു.
ഇപ്പോഴിതാ മറ്റൊരു അതീവ ഗുരുതരമായ ആരോപണമാണ് നടി രാധിക ഉന്നയിച്ചു കൊണ്ട് രംഗത്തു വരുന്നത്. ഇപ്പോൾ അതിന് പിന്നാലെ നടൻ കമൽഹാസനെതിരെയും ഗുരുതര ആരോപണങ്ങളാണ് രാധിക ഉയർത്തിയിരിക്കുന്നത് .ചുംബന രംഗങ്ങളിൽ അഭിനയിച്ച് പ്രശസ്തനായ ഒരു നടൻ തന്നെയും സഹോദരിയെയും ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചതായി രാധിക പറഞ്ഞു. നടന് കമല് ഹാസനെ കുറിച്ചായിരുന്നു നടിയുടെ ആരോപണം.‘ കമൽഹാസൻ സിനിമകളിൽ സാധാരണയായി ചുംബന രംഗങ്ങളുണ്ടാകും. യുവാക്കളെ ആകർഷിക്കാൻ ഇത്തരം രംഗങ്ങൾ സിനിമയിൽ ഇടാൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും താൽപ്പര്യമുണ്ട്.
ഒരു കാലത്ത് കമൽഹാസൻ സിനിമകളിൽ ചുംബന രംഗങ്ങൾ ഉണ്ടാകണമെന്നത് ചട്ടമായിരുന്നു. ചില നടിമാർ ചുംബന രംഗങ്ങളിൽ എതിർപ്പില്ലാതെ അഭിനയിക്കാറുണ്ട്. എന്നാൽ ചിലർ കമൽഹാസന്റെ സിനിമകളിൽ അഭിനയിക്കാത്തത് ആ രംഗങ്ങളെ പേടിച്ചാണ്.ഇത്തരം ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് സിപ്പിക്കുൾ മുത്തിന് ശേഷം അദ്ദേഹത്തോടൊപ്പമുള്ള സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതെന്നും രാധിക പറഞ്ഞു.
https://www.facebook.com/Malayalivartha
























