പുറത്തുവന്ന ഫോണ്‍ വിളി ശബ്ദരേഖയില്‍ നടപടി.... പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ് ഐപിഎഎസിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി...

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ് ഐപിഎഎസിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി...
. പുറത്തുവന്ന ഫോണ്‍ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് ഒടുവില്‍ സുജിത്തിനെ സസ്പെന്‍ഡ് ചെയ്തത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുജിത്തിനെ സ്ഥലംമാറ്റിയിട്ടുണ്ടായിരുന്നു.
സുജിത് ദാസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാനായി ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. അതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.
മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ മരം മുറി കേസൊതുക്കാനായി പിവി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു. നടപടി സ്ഥലംമാറ്റത്തിലൊതുക്കിയെന്നായിരുന്നു വിമര്‍ശനമുണ്ടായിരുന്നത് . പിന്നാലെ പത്തനംതിട്ട എസ്പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിവി അന്‍വറിനെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് എസ്പിക്കെതിരായ പ്രധാന ആരോപണം. സുജിത് ദാസിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സേനയെ ആകെ നാണക്കേടിലാക്കിയ സംഭവമാണെന്നും ഡിഐജി അജീത ബീഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha
























