വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും... ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കുറിപ്പുമായി നടനും എംഎല്‍എയുമായ എം മുകേഷ്

വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും... ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കുറിപ്പുമായി നടനും എംഎല്‍എയുമായ എം മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. നിയമപോരാട്ടം തുടരുമെന്നും വ്യക്തമാക്കി മുകേഷ് .
'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും ' എന്നും മുകേഷ് കുറിച്ചു. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മരടിലെ വില്ലയില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതായാണ് മുകേഷിനെതിരെ നടിയുടെ ആരോപണം.
പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക തുടങ്ങിയ വകുപ്പുകള്‍ക്കാണ് കേസെടുത്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























