ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.... മുന്‍ എംഎല്‍എ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരിട്ട് നിയമ നടപടികള്‍ക്ക് തയാറാകാന്‍ മൊഴി നല്‍കിയവര്‍ക്ക് പ്രയാസമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ത്തന്നെയുണ്ടെന്നും അതിനാല്‍ കോടതിയിടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
അതേസമയം, മലയാള സിനിമ സെറ്റുകളിലെ കാരവാന് ഉടമകളുടെ യോഗം കൊച്ചിയില്‍ ഇന്ന് ചേരും. നിര്‍മ്മാതാക്കളുടെ നേതൃത്വത്തിലാണ് വിവിധ ഷൂട്ടിംഗ് സെറ്റുകളില്‍ കാരവാന് നല്കുന്ന ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്.
സെറ്റുകളിലെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന നടിയുടെ വെളിപ്പെടുത്തലാണ് പൊലീസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധിക്കുന്നത്. വെളിപ്പെടുത്തലില്‍ കേസെടുക്കാനുളള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വസ്തുത തേടി യോഗം വിളിച്ചിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍.
"https://www.facebook.com/Malayalivartha
























