ഇന്ന് അത്തം... പൂക്കളമിട്ട് ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍ .... സംസ്ഥാനത്ത് വസ്ത്ര വിപണിയും, പൂവിപണിയും സജീവമാകുന്നു

ഇന്ന് അത്തം... പൂക്കളമിട്ട് ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍ .... സംസ്ഥാനത്ത് വസ്ത്ര വിപണിയും, പൂവിപണിയും സജീവമാകുന്നു
തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികള്‍. അവസാനത്തെ ഓണപരീഷകള്‍ കൂടി തീര്‍ത്താല്‍ കുട്ടികളും ഓണാഘോഷത്തിന്റെ പൂര്‍ണാവേശത്തിലെത്തും.
വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീര്‍പ്പൂവും വിപണിയില്‍ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോള്‍ പൂക്കളത്തിന് ചന്തമേറുന്നു.
വ്യാഴവും വെള്ളിയും അത്തമാണ്. ചതുര്‍ഥിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് അത്തമായി കണക്കാക്കുക.
ശനി ചതുര്‍ഥി ആയതിനാല്‍ വെള്ളിയാകും ഇത്തവണ അത്താഘോഷം. ഓണത്തിന്റെ നാളെണ്ണുമ്പോഴും വെള്ളി തന്നെയാണ് അത്തം. ശ്രാവണത്തിലെ പൗര്‍ണമി ചേര്‍ന്ന തിരുവോണം ചിങ്ങപ്പിറവിക്ക് പിന്നാലെ വന്നെങ്കിലും രണ്ടാമത്തെ തിരുവോണമാണ് ആഘോഷത്തിനായി എടുക്കുന്നത്.
വെള്ളിമുതല്‍ പത്തുദിനം ഇനി വീടുകളില്‍ പൂക്കളങ്ങള്‍ വിരിയും. 14-നാണ് ഉത്രാടം. 15ന് തിരുവോണം.
അതേസമയം ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തില്‍ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അത്തം നഗറില്‍ പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമൊന്നുമില്ല.
https://www.facebook.com/Malayalivartha
























