ഏക മകളുടെ വേര്‍പാട് താങ്ങാനാവാതെ.... ടിടിസി വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ഓട്ടോയില്‍ മറ്റൊരു ഓട്ടോ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ടിടിസി വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ഓട്ടോയില്‍ മറ്റൊരു ഓട്ടോ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇടിച്ച ഓട്ടോ നിര്‍ത്താതെ ് പോയി. വിഴിഞ്ഞം കോട്ടുകാല്‍ മരുതൂര്‍ ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ ടി.ടി.സി സ്കൂളിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയും മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഈഴാക്കോടില് സേവ്യറിന്റെന്റെയും ലേഖ റക്സണിന്റെയും ഏക മകള്‍ ഫ്രാന്‍സിക (19) ആണ് മരിച്ചത്.
സുഹൃത്തുക്കളായ കാസര്‍കോട് സ്വദേശി ദേവിക, പത്തനംതിട്ട സ്വദേശി രാഖി, ഓട്ടോ ഡ്രൈവര്‍ വെങ്ങാനൂര്‍ സ്വദേശി സുജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലരയോടെ വിഴിഞ്ഞം - ബാലരാമപുരം റോഡിന് മുള്ള് മുക്കിന് സമീപമായിരുന്നു അപകടം നടന്നത്. വെങ്ങാനൂര്‍ നീലികേശി ക്ഷേത്രത്തിന് സമീപത്തു നിന്ന് സ്കൂളിലേക്ക് പോകുന്നതിനാണ് സംഘം ഓട്ടോയില്‍ കയറിയത്. മുള്ളുമുക്കിന് സമീപം എത്തിയ ഓട്ടോയെ എതിരെ തെറ്റായ ദിശയില്‍ നിന്ന വന്ന ആപെ മോഡല്‍ ഓട്ടോ ഇടിച്ച് തെറിപ്പിച്ചു. മറിഞ്ഞ് വീണ ഓട്ടോക്കടിയില്പെട്ട മൂന്ന് പേരെയും നാട്ടുകാര്‍ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫ്രാന്സികയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വിഴിഞ്ഞം പോലീസ് കേസെടുത്തു. അപകട ശേഷം നിര്‍ത്താതെ പോയ ഓട്ടോയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും വിഴിഞ്ഞം പോലീസ് .
"
https://www.facebook.com/Malayalivartha
























