ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര തുടങ്ങി....ചടങ്ങ് ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര തുടങ്ങി....ചടങ്ങ് ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍
രാവിലെ ഒന്‍പതുമണിയോടെ ചടങ്ങ് തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒന്നരമണിക്കൂറോളം വൈകി. ചെറിയ രീതിയില്‍ മഴ തടസം സൃഷ്ടിക്കുന്നുണ്ട്.കെ ബാബു എം എല്‍ എയാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത്. മന്ത്രി പി രാജീവ് അത്ത പതാക ഉയര്‍ത്തി.
ഹൈബി ഈഡന്‍ എം പി ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തതോടെ വര്‍ണ്ണോജ്ജ്വലമായ അത്തച്ചമയ ഘോഷയാത്ര അത്തം നഗറില്‍ നിന്ന് നഗരം ചുറ്റാനിറങ്ങി.അത്തച്ചമയ ഘോഷയാത്ര കാണാന്‍ ജനസാഗരമാണ് രാജനഗരിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.
അത്തം നഗറില്‍ ഉയര്‍ത്താനുള്ള അത്ത പതാക ഹില്‍പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി സുഭദ്ര തമ്പുരാനില്‍ നിന്ന് നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങുകയായിരുന്നു. കൊടിമരവും പതാകയും ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ അത്തം നഗറില്‍ എത്തിച്ചിരുന്നു.അത്തം നാളില്‍ രാജാവിന്റെ ചമയപുറപ്പാട് ചടങ്ങിന്റെ സ്മരണാര്‍ത്ഥമാണ് ജനകീയ അത്തച്ചമയ ഘോഷയാത്ര. ഉച്ചയ്ക്ക് 3 ഓടെ തിരിച്ചെത്തുന്ന ഘോഷയാത്ര അത്തം നഗറിലെത്തുന്നതോടെ സിയോന്‍ ഓഡിറ്റോറിയത്തില്‍ പൂക്കളങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. വൈകിട്ട് അത്തം നഗറില്‍ കലാസന്ധ്യ, ഗാനമേള എന്നിവ നടക്കും. പരിപാടി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക അവധി നല്‍കി.
https://www.facebook.com/Malayalivartha
























