നടൻ നിവിൻ പോളിക്കെതിരെ പീഡനാരോപണം ഉന്നയിച്ച സാഹചര്യത്തിൽ... യുവതി പരാമർശിച്ച ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് അടുത്ത സുഹൃത്തും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ...തെളിവുകൾ പുറത്ത്...

മലയാള സിനിമ എന്നാൽ കറയറ്റ സൗഹൃദങ്ങളുടെ ഇടം കൂടെയാണ് എന്നതിന് ഒരു തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നത് പ്രേക്ഷകരും ചലച്ചിത്ര ലോകവും കണ്ടതാണ്. നടൻ നിവിൻ പോളിക്കെതിരെ (Nivin Pauly) പീഡനാരോപണം ഉന്നയിച്ച സാഹചര്യത്തിൽ, യുവതി പരാമർശിച്ച ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് അടുത്ത സുഹൃത്തും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) പരസ്യമായി പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെ, സിനിമയുടെ ഭാഗമായി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിവിൻ പോളി അതേദിവസം താമസിച്ചിരുന്നതിന്റെ ബില്ലും പുറത്തുവന്നു.
നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെ ആണ് നിവിന് പിന്തുണയുമായി സുഹൃത്തുക്കൾ എത്തുന്നത്. എന്നാൽ പീഡനം നടന്ന ദിവസങ്ങൾ തനിക്ക് കൃത്യമായി ഓർമയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകുമെന്നും അവർ പറഞ്ഞു....
‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിന്റെ ഉടമയുമായ വിശാഖ് സുബ്രഹ്മണ്യം പ്രതികരിച്ചിട്ടുണ്ട്. ‘‘ഡിസംബർ 1, 2, 3, 14 എന്നീ 4 ദിവസങ്ങളാണ് നിവിൻ എനിക്ക് ഡേറ്റ് നൽകിയത്. നിവിൻ ഒപ്പിട്ട കരാർ കയ്യിലുണ്ട്. 1,2,3 തീയതികളിൽ മൂന്നാറിലായിരുന്നു നിവിൻ അഭിനയിച്ച രംഗങ്ങളുടെ ഷൂട്ടിങ്. ഡിസംബർ 14ന് രാവിലെ 7.30 മുതൽ പിറ്റേ ദിവസം ഡിസംബർ 15 പുലർച്ചെ 2.30 വരെ നിവിൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. രാവിലെ എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം. 150 ജൂനിയർ ആർട്ടിസ്റ്റുകൾ അന്ന് നിവിനെ കണ്ടിട്ടുണ്ട്’’ – വിശാഖ് സുബ്രഹ്മണ്യം പറഞ്ഞത്.
നിവിൻ പോളി തനിക്കെതിരെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കകം ഫേസ്ബുക്ക് പോസ്റ്റിലൂടെയും പത്രസമ്മേളനത്തിലൂടെ തന്നെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച പരാതിയാണ് ഇത് എന്ന വാദത്തിൽ നിവിൻ പോളി അടിയുറച്ചു നിന്നു. തൊട്ടു പിന്നാലെ നിരവധി പേരാണ് നിവിൻ പോളിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സാധാരണഗതിയിൽ പീഡന പരാതി ഉയരുമ്പോൾ താരങ്ങൾക്കെതിരെ അവരുടെ തന്നെ പോസ്റ്റുകളുടെ കമന്റ് ബോക്സുകളിൽ സൈബർ ആക്രമണം ഉടലെടുക്കാറുണ്ട്. എന്നാൽ നിവിൻ പോളിയുടെ ആരാധകർ അദ്ദേഹത്തിന് തലങ്ങും വിലങ്ങും സപ്പോർട്ട് പ്രഖ്യാപിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha
























