സംസ്ഥാനത്തെ മഴ സാഹചര്യത്തിൽ ആശ്വാസം.... കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങിൽ മഴ തുടരുമെങ്കിലും വരും ദിവസങ്ങളിൽ പ്രത്യേക അലർട്ടുകളില്ല...മഴ ഭീതി പൂർണമായി ഒഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല...

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യത്തിൽ ആശ്വാസം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങിൽ മഴ തുടരുമെങ്കിലും വരും ദിവസങ്ങളിൽ പ്രത്യേക അലർട്ടുകളില്ല. സെപ്തംബർ ആറ്, ഏഴ് ജില്ലകളിൽ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം 8, 9 ജില്ലകളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി കണ്ണൂർ, കാസർകോഡ് ജില്ലകളിലും, ഒൻപതിന് വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.അതുകൊണ്ട് തന്നെ മഴ ഭീതി പൂർണമായി ഒഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല. എന്നാൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. എട്ടാം തീയതി കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ഒൻപതിന് വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്നലെ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ രാത്രിയോടെ ശക്തമായ മഴ പെയ്‌തിരുന്നു.നിലവിലെ കേരള തീർത്ത് ഉൾപ്പെടെ മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.അതേസമയം, തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ സ്ഥിതി ചെയ്‌തിരുന്ന ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലേക്ക് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു കഴിഞ്ഞു. രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്‌തിരുന്ന ന്യൂന മർദ്ദം ചക്രവാതച്ചുഴിയായി ശക്തി കുറയുകയും ചെയ്‌ത സാഹചര്യത്തിലാണ് മഴയിൽ കുറവ് വരുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























